ജോ​ജി തോ​മ​സ്

നെ​ന്മാ​റ: തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ലെ മ​ഴ ഒ​ന്നാം വി​ള പൊ​ടി വി​ത​യ്ക്ക് ത​യ്യാ​റാ​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു.

വേ​ന​ൽ​മ​ഴ യോ​ജി​ച്ചു വ​ന്നാ​ൽ പൊ​ടി വി​ത ന​ട​ത്താ​ൻ കി​ള പ​ണി​യും ചാ​ണ​കം, ചു​ണ്ണാ​മ്പ് എ​ന്നി​വ വി​ത​റി നെ​ൽ​പ്പാ​ടം ഒ​രു​ക്കി ത​യ്യാ​റാ​യ ക​ർ​ഷ​ക​ർ​ക്കാ​ണ് തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ തി​രി​ച്ച​ടി​യാ​യ​ത്.

മി​ത​മാ​യ രീ​തി​യി​ൽ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ മ​ണ്ണി​ലെ ഈ​ർ​പ്പ​വും ചൂ​ടും യോ​ജി​ച്ചാ​ൽ (ക​ർ​ഷ​ക​രു​ടെ ഭാ​ഷ​യി​ൽ പ​ട്ടും പു​ക​ലും) ഒ​ന്നാം വി​ള പൊ​ടി​യി​ൽ വി​ത​യ്ക്കാ​ൻ ത​യ്യാ​റാ​യ ക​ർ​ഷ​ക​രെ​യാ​ണ് മ​ഴ ശ​ക്ത​മാ​യ​ത് ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.

പോ​ത്തു​ണ്ടി അ​ക​മ്പാ​ടം, അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട്, ആ​ല​മ്പ​ള്ളം, പാ​ല​മു​ക്ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന​ത്.

പൊ​ടി വി​ത ന​ട​ത്തി​യ ഉ​ട​ൻ ക​ള​നാ​ശി​നി ത​ളി​ച്ച് ചി​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ വി​ള​വെ​ടു​ക്കാം എ​ന്ന ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യ്ക്കാ​ണ് ക​ന​ത്ത മ​ഴ ത​ട​സ്സ​മാ​യ​ത്.

ഒ​രാ​ഴ്ച​യോ​ളം മ​ഴ മാ​റി നി​ന്നാ​ൽ മാ​ത്ര​മേ വീ​ണ്ടും പൊ​ടി വി​ത ന​ട​ത്താ​ൻ പാ​ട​ങ്ങ​ൾ യോ​ജി​ച്ചു വ​രു​ക​യു​ള്ളൂ​വെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

സാ​ധാ​ര​ണ വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്ന് ഇ​ട​വം ഒ​ന്നി​നു​മു​മ്പ് ത​ന്നെ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലു​ള്ള ചെ​റി​യ ഈ​ർ​പ്പ​ത്തി​ൽ നെ​ല്ല് പൊ​ടി​യി​ൽ വി​ത​യ്ക്കാ​റു​ണ്ടാ​യി​രു​ന്നു. പൊ​ടി വി​ത ന​ട​ത്തി​യാ​ൽ ഞാ​റു പ​റി​ച്ചു ന​ടു​ന്ന​തി​നേ​ക്കാ​ൾ ചി​ല​വ് കു​റ​യു​മെ​ന്നും വേ​ന​ലി​ൽ മു​ള​ച്ച ചെ​ടി​ക​ൾ​ക്ക് ക​രു​ത്തും പ്ര​തി​രോ​ധ​ശേ​ഷി​യും കൂ​ടു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സം കൂ​ടി മ​ഴ മു​ന്ന​റി​യി​പ്പ് നോ​ക്കി​യ ശേ​ഷ​മേ ഇ​നി പ​റി​ച്ചു​ന​ടീ​ലി​ന് ഞാ​റ്റ​ടി ത​യ്യാ​റാ​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യ്യാ​റെ​ടു​ക്കു​ക​യു​ള്ളു.