ബിജെപിയുടേതു ബുൾഡോസർ രാഷ്ട്രീയം: ബൃന്ദ കാരാട്ട്
1417858
Sunday, April 21, 2024 6:29 AM IST
കല്ലടിക്കോട് : പാലക്കാട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവനെ വിജയിപ്പിക്കുക എന്ന പ്രമേയത്തിൽ എൽഡിഎഫ് കരിമ്പ പഞ്ചായത്ത് റാലി കല്ലടിക്കോട് ദീപ ജംഗ്ഷനിൽ നടത്തി.
സിപിഐ (എം)പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വ ഫാസിസം വെറുപ്പ് പടര്‍ത്തുകയാണ്.ഹിന്ദുത്വവാദികളുടെ പ്രവർത്തനങ്ങൾക്ക് ഹിന്ദു മതവുമായോ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ല. മതനിരപേക്ഷതയെ തകർക്കുന്ന ബുൾഡോസർ രാഷ്ട്രീമാണ് അവരുടേത്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്.
ഈ വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം. ഇത് നശിപ്പിക്കാൻ അനുവദിക്കരുതെന്ന് വൃന്ദ കാരാട്ട് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ മണ്ഡലം സെക്രട്ടറി പി.എ. ഗോകുൽദാസിനെ ബൃന്ദ അഭിനന്ദിച്ചു.
എംഎൽഎ കെ.ശാന്തകുമാരി, എൻ കെ.നാരായണൻകുട്ടി, പി.ശിവദാസൻ, യു.ടി. രാമകൃഷ്ണൻ, രാധാകൃഷ്ണൻ, അഡ്വ. ജോസ് ജോസഫ്, കെ.സി. റിയാസുദ്ദീൻ, പ്രവീൺ പൊറ്റശ്ശേരി തുടങ്ങിയവർ റാലിയിൽ പ്രസംഗിച്ചു.