പ​ള്‍​സ് പോ​ളി​യോ തുള്ളിമരുന്ന് വിതരണം മാ​ര്‍​ച്ച് മൂ​ന്നി​ന്
Thursday, February 29, 2024 6:48 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ അ​ഞ്ചു​വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി മ​രു​ന്നു ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് മൂ​ന്നി​ന് പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി ന​ട​ത്തും.കൊ​പ്പം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ രാ​വി​ലെ ഒ​ന്പ​തി​ന് മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ എം​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ല​യി​ല്‍ 2,01,604 കു​ട്ടി​ക​ള്‍​ക്കാ​ണ് പോ​ളി​യോ വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കേ​ണ്ട​ത്. വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ 2499 ബൂ​ത്തു​ക​ള്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 58 ട്രാ​ന്‍​സി​റ്റ് പോ​യി​ന്‍റു​ക​ളും മൂ​ന്ന് മേ​ള ബ​സാ​റു​ക​ളും 18 മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും ഉ​ള്‍​പ്പെ​ടും.

പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ 6,648 വോ​ള​ന്‍റി​യ​ര്‍​മാ​രാ​ണ് തു​ള്ളി മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ക.
ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ബ് സെ​ന്‍റ​റു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, ഗോ​ത്ര ഊ​രു​ക​ള്‍, അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍, മാ​ളു​ക​ള്‍ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ച് ബൂ​ത്തു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.മാ​ര്‍​ച്ച് മൂ​ന്നി​ന് പോ​ളി​യോ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ള്‍​ക്ക് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ വീ​ടു​ക​ളി​ല്‍ പോ​യി തു​ള്ളി​മ​രു​ന്നു ന​ൽ​കും.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സ​ച്ചി​ന്‍ കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ടാ​സ്‌​ക് ഫോ​ഴ്‌​സ് യോ​ഗ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ആ​ര്‍. വി​ദ്യ, ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​എ.​കെ. അ​നി​ത, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.