ആവേശമുയർത്തി വ​ട​ക്ക​ഞ്ചേ​രി​യി​ൽ മി​സ്റ്റ​ർ പാ​ല​ക്കാ​ട് മ​ത്സ​രം
Monday, February 26, 2024 1:20 AM IST
വ​ട​ക്ക​ഞ്ചേ​രി: ജി​ല്ലാ ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​നും വ​ട​ക്ക​ഞ്ചേ​രി ലൈ​ഫ് സ്റ്റെ​പ്പ് ഹെ​ൽ​ത്ത് ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മി​സ്റ്റ​ർ പാ​ല​ക്കാ​ട് മ​ത്സ​ര​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​റ്റു​ര​യ്ക്കാ​നെ​ത്തി​യ​ത് ഇ​രു​ന്നൂറി​ലേ​റെ പേ​ർ. പി.​പി.​ സു​മോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​എ.​ ഗോ​കു​ൽ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മി​സ്റ്റ​ർ ഇ​ന്ത്യ ഡോ.​ നാ​രാ​യ​ണ​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​യി. ര​മ്യ ഹ​രി​ദാ​സ് എം​പി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ ഹെ​ൽ​ത്ത് ക്ല​ബ്ബുക​ളി​ൽനി​ന്നു​ള്ള പു​രു​ഷ - വ​നി​താ ബോ​ഡി​ ബി​ൽ​ഡ​ർ​മാ​രാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന മി​സ്റ്റ​ർ കേ​ര​ള മ​ത്സ​ര​ത്തി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് ര​ണ്ടുലക്ഷം രൂ​പ​യും ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യും സ​ബ് ജൂ​ണിയ​ർ വി​ഭാ​ഗ​ത്തി​ന് 50,000 രൂ​പ​യും കാ​ഷ് പ്രൈ​സും വി​ത​ര​ണം ചെ​യ്തു. ലൈ​ഫ് കെ​യ​ർ ഫി​റ്റ്ന​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും എം​പി നി​ർ​വ​ഹി​ച്ചു.