വ​ട​ക്ക​ഞ്ചേ​രി: വാ​ൽ​കു​ള​മ്പ് - പ​നം​ങ്കു​റ്റി - പ​ന്ത​ലാം​പാ​ടം മ​ല​യോ​ര പാ​ത​യി​ൽ സോ​ളാ​ർ വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ച​തോടെ ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള രാ​ത്രി​യാ​ത്ര പേ​ടി​സ്വ​പ്നം.

വെ​ളി​പ​ന​മ​ണ്ണ റോ​ഡി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​യി​ൽ ആ​ന​ക​ൾ റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​ത് കാ​ണാ​നാ​കി​ല്ല. പ​നം​ങ്കു​റ്റി മു​ത​ൽ താ​മ​ര​പ്പി​ള്ളി, പോ​ത്തു​ചാ​ടി ഫോ​റ​സ്റ്റ് ഓ​ഫീ​സ് വ​രെ​യു​ള്ള ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് സോ​ളാ​ർ വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ടു​ള്ള​ത്.

തു​ട​ക്ക​ത്തി​ൽ വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഇ​പ്പോ​ൾ ഭൂ​രി​ഭാ​ഗം വി​ള​ക്കു​ക​ളും കേ​ടാ​യി. പീ​ച്ചി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ആ​ന​യി​റ​ങ്ങു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.

ക​യ​റ്റ​ങ്ങ​ളും ഇ​റ​ക്ക​വും വ​ള​വും ആ​ൾ താ​മ​സ​വു​മി​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണ് വ​ഴി​വി​ള​ക്കു​ക​ൾ ഇ​ത്ത​ര​ത്തി​ൽ മി​ഴി തു​റ​ക്കാ​ത്ത​ത്. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന മ​ല​യോ​ര പാ​ത​യും വാ​ഹ​ന യാ​ത്രി​ക​രെ ഭീ​തി​യി​ലാ​ക്കു​ന്നു​ണ്ട്. ആ​ന​ക​ൾ പാ​ഞ്ഞ​ടു​ത്ത് അ​പ​ക​ട സ്ഥി​തി​യി​ൽ ഉ​റ​ക്കെ നി​ല​വി​ളി​ച്ചാ​ൽ പോ​ലും ഇ​വി​ടെ ആ​രും കേ​ൾ​ക്കാ​നി​ല്ല.

ഒ​രു വ​ശ​ത്ത് പീ​ച്ചി കാ​ടും മ​റു​ഭാ​ഗ​ത്ത് വ​ലി​യ തോ​ട്ട​ങ്ങ​ളു​മാ​ണ്. അ​തി​നി​ട​യി​ലൂ​ടെ​യാ​ണ് വീ​തി​കു​റ​ഞ്ഞ റോ​ഡു​ള്ള​ത്.

വ​നാ​തി​ർ​ത്തി​യി​ലെ സോ​ളാ​ർ ഫെ​ൻ​സിം​ഗും ത​ക​ർ​ത്ത് ചി​ല​പ്പോ​ഴൊ​ക്കെ ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലെ​ത്തും.

ത​ക​ർ​ന്ന റോ​ഡാ​യ​തി​നാ​ൽ വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച് പോ​കാ​നും ക​ഴി​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ചെ​റു​നി​ലം ജോ​ണി പ​റ​ഞ്ഞു.

സോ​ളാ​ർ വി​ള​ക്കു​ക​ൾ ഇ​ട​യ്ക്കി​ടെ പ്ര​വ​ർ​ത്തി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ പ​നം​ങ്കു​റ്റി​വ​രെ എ​ത്തി​നി​ല്ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ര​ണ്ടു കി​ലോ​മീ​റ്റ​ർ കൂ​ടി നീ​ട്ടി പോ​ത്തു​ചാ​ടി വ​രെ​യാ​ക്കി തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. പ​ന്നി​യ​ങ്ക​ര​യി​ലെ ടോ​ൾ കൊ​ള്ള ഒ​ഴി​വാ​ക്കാ​ൻ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നും വ​രാ​നും വാ​ൽ​കു​ള​മ്പ്, പാ​ല​ക്കു​ഴി, മം​ഗ​ലം​ഡാം തു​ട​ങ്ങി​യ മ​ല​യോ​ര​വാ​സി​ക​ൾ ഈ ​മ​ല​യോ​ര​പാ​ത​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.