പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് നി​യ​മ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്ക​ണം: ബി​ജെ​പി
Saturday, June 10, 2023 12:42 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​തു​വ​രെ ന​ട​ന്ന നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ധ​വ​ള​പ​ത്രം പു​റ​ത്തി​റ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നു ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ല​ൻ. പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് കി​ട്ടേ​ണ്ട​താ​യ ജോ​ലി​ക​ൾ മ​റ്റു വി​ഭാ​ഗ​ക്കാ​ർ​ക്ക് ന​ൽ​കി​യ​താ​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത ഇ​ല്ലാ​തെ​യും നി​യ​മ​ന​ങ്ങ​ൾ ന​ട​ന്ന​താ​യി ആ​ദ്യം മു​ത​ലേ ആ​രോ​പ​ണം ഉ​യ​ർ​ന്ന​താ​ണെ​ന്നും വേ​ണു​ഗോ​പാ​ല​ൻ ആ​രോ​പി​ച്ചു.
യു​ഡി​ഫ് ഭ​ര​ണ കാ​ല​ത്തും പി​ന്നീ​ട് എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്പോ​ഴും ഇ​തു തു​ട​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ട്ടി​ക ജാ​തി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​മ​ണി​ക​ണ്ഠ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ് ബാ​ബു, പി.​കെ. രാ​മ​കൃ​ഷ്ണ​ൻ, കെ.​വി. കൃ​ഷ്ണ പ്ര​സാ​ദ്, എം. ​കൃ​ഷ്ണ​കു​മാ​ർ, സു​രേ​ഷ്ബാ​ബു, കെ. ​പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്വാ​പ്പ് ഷോ​പ്പു​മാ​യി പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ

പട്ടാന്പി: പു​ന​രു​പ​യോ​ഗം സാ​ധ്യ​മാ​കു​ന്ന വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും സൗ​ജ​ന്യ​വി​ത​ര​ണ​വും ല​ക്ഷ്യ​മി​ട്ട് സ്വാ​പ്പ് ഷോ​പ്പു​മാ​യി പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ. ഒ​രി​ക്ക​ൽ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വ​സ്തു​ക്ക​ളും സ്വാ​പ്പ് ഷോ​പ്പി​ലെ​ത്തി​ച്ച് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കൈ​മാ​റി പു​ന​രു​പ​യോ​ഗ സാ​ധ്യ​ത ക​ണ്ടെ​ത്തു​ക​യാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രാ​ൾ​ക്ക് വേ​ണ്ടാ​ത്ത ഉ​പ​യോ​ഗ​പ്ര​ദ​മാ​യ സാ​ധ​ന​ങ്ങ​ൾ മ​റ്റൊ​രാ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മാ​ലി​ന്യ​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.
പ​ട്ടാ​ന്പി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​ത്ത് ആ​രം​ഭി​ച്ച സ്വാ​പ്പ് ഷോ​പ്പ് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. സ്വാ​പ്പ് ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ട്ടാ​ന്പി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഒ.​ല​ക്ഷ്മി​കു​ട്ടി നി​ർ​വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​കെ ഷാ​ജി അ​ധ്യക്ഷ​നാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.