രാ​മ​നാ​ഥ​പു​രം രൂ​പ​തയുടെ പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി ഇ​ന്നു​മു​ത​ൽ
Friday, June 9, 2023 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി ഇ​ന്ന് സാ​ന്തോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കും. വൈ​ദി​ക​രു​ടെ​യും സ​മ​ർ​പ്പി​ത​രു​ടെ​യും അ​ൽ​മാ​യ​രു​ടെ​യും 87 പ്ര​തി​നി​ധി​ക​ൾ അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ക്കും.
രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം ഷം​ഷാ​ബാ​ദ് രൂ​പ​ത ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ത​മി​ഴ്നാ​ട്ടി​ലെ പ​തി​നാ​ല് റ​വ​ന്യൂ ജി​ല്ല​ക​ളി​ലാ​യി അ​ധി​വ​സി​ക്കു​ന്ന സി​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളു​മാ​ണ് അ​സം​ബ്ലി​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്ന് രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് പ​റ​ഞ്ഞു.
"സി​ന​ഡ​ൽ സ​ഭ​യാ​കാ​നു​ള്ള വി​ളി’ എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി ഏ​ഴ് വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ച​ർ​ച്ച​ക​ൾ ന​ട​ക്കും. ക്രി​സ്തീ​യ ജീ​വി​ത​വും വി​ശ്വാ​സ​പ​രി​ശീ​ല​ന​വും, സ​ഭ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സു​വി​ശേ​ഷ​വ​ത്ക​ര​ണം, മാ​ദ്ധ്യ​മ​ങ്ങ​ൾ,രൂ​പ​താം​ഗ​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​രാ​ഷ്ട്രീ​യ നി​ല​പാ​ട് എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സം​ഘ​ട​ന​ക​ളി​ലും പ്ര​സ്ഥാ​ന​ങ്ങ​ളി​ലും കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ലും ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​സം​ബ്ലി​യു​ടെ പ്ര​വ​ർ​ത്ത​ന​രേ​ഖ "സി​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ദൗ​ത്യ​വും ജീ​വി​ത​വും: കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ക​ര​ണം രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ പ്ര​ത്യേ​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ​' ത​യാ​റാ​ക്കി​യ​ത്. 11ന് ​വൈ​കു​ന്നേ​രംം നാ​ലി​ന് യോ​ഗം സ​മാ​പി​ക്കും.