ബാ​ല​വേ​ല ചെ​യ്ത 12 കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചു
Wednesday, June 7, 2023 12:36 AM IST
തി​രു​പ്പൂ​ർ : പ​ല്ല​ട​ത്തി​ന​ടു​ത്ത് എം​വി​എ​സി​ലെ ശീ​ത​ള​പാ​നീ​യ കി​യോ​സ്കി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ 12 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി.
തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ പ​ല്ല​ട​ത്തി​ന​ടു​ത്ത് എം​വി​എ​സ് ടൗ​ണി​ൽ ഒ​രു സ്വ​കാ​ര്യ കോ​ൾ​ഡ് സ്റ്റോ​റേ​ജ് വെ​യ​ർ​ഹൗ​സി​ൽ നി​ര​വ​ധി ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ര​വ​ധി ബാ​ല​വേ​ല​ക്കാ​രു​ണ്ടെ​ന്ന് തൊ​ഴി​ൽ വ​കു​പ്പി​നും ശി​ശു​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചതി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​പ്പൂ​ർ ലേ​ബ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് തേ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ സു​കാ​ന്തി​യും ശി​ശു​ക്ഷേ​മ സ​മി​തി ജീ​വ​ന​ക്കാ​രും പോ​ലീ​സും അ​പ്ര​തീ​ക്ഷി​ത പ​രി​ശോ​ധ​ന ന​ട​ത്തി.
പ​രി​ശോ​ധ​ന​യി​ൽ ബീ​ഹാ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 14-18നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 12 കു​ട്ടി​ക​ൾ ര​ണ്ട് മാ​സ​മാ​യി ജോ​ലി ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി. അ​ധി​കൃ​ത​ർ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി തി​രു​പ്പൂ​രി​ലെ ശി​ശു​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ചു. ബാ​ല​വേ​ല​യെ നി​യ​മി​ച്ച​തി​ന് കോ​ൾ​ഡ് സ്റ്റോ​റേ​ജ് വെ​യ​ർ​ഹൗ​സ് ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.