മിനി സിവിൽ സ്റ്റേഷൻ മാർച്ച് ഇന്ന്
1300498
Tuesday, June 6, 2023 12:36 AM IST
ചിറ്റൂർ: കർഷക കോണ്‍സ് ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദ്രോഹ നടപടികൾ സർക്കാർ സ്വീകരിക്കുന്ന തായി ആരോപിച്ച് ഇന്ന് നടക്കുന്ന മിനിസിവിൽ സ്റ്റേഷൻ മാർച്ച്എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. കാലത്ത് 10 ന് നടക്കുന്ന പരിപാടിയിൽ കർഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിക്കും. ഡിസിസി വൈസ് പ്രസിഡൻറ് സുമേഷ് അച്ചുതൻ, ജനറൽ സെക്രട്ടറി കെ.സി. പ്രീത് , കർഷക കോണ്‍ ഗ്രസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ ഉൾപ്പെടെ ഭാരവാഹികൾ പങ്കെടുക്കും.
സപ്ലൈകോ സംഭരിച്ച നെല്ലിനു ഉടൻ പ്രതിഫലം നൽകണം , ഒന്നാം വിളക്ക് ഞാറ്റടി തയാറാക്കുന്നതിന് ആളിയാർ വെള്ളം ഉടൻ എത്തിക്കുകയും , ചിറ്റൂർപ്പുഴ, ഭാതപ്പുഴ കുടിവെള്ള പദ്ധതികൾക്ക് വെള്ളം ഉറപ്പാക്കുക ഉൾപെടെ പത്തിന ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നതെന്ന് കർഷക കോണ്‍സ് നിയോജകമ ബലം ബ്രിഡന്റ് കെ.മോഹനൻ അറിയിച്ചു.