ല​ഹ​രി​ക്കെ​തി​രെ ര​ക്ഷി​താ​ക്ക​ളു​ടെ കാ​ന്പ​യി​ൻ തു‌ടങ്ങി
Saturday, June 3, 2023 12:20 AM IST
എ​ല​വ​ഞ്ചേ​രി : സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്കര​ണ കാ​ന്പ​യി​ൻ ആ​രം​ഭി​ച്ച് ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ. പ്രൈ​മ​റി ത​ലം മു​ത​ൽ കോ​ള​ജ് ത​ലം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യ​ത്.
​കാന്പ​യി​ൻ നോ​ട്ടീ​സ് പ്ര​കാ​ശ​നം എ​ല​വ​ഞ്ചേ​രി​യി​ൽ കെ.​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പി​ടി​എ, എ​സ്എം​സി, എം​പി​ടി​എ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​രു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ൾ സ്കൂ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം, സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ മോ​ട്ടോർ​വാ​ഹ​ന വ​കു​പ്പ് മാ​സ​ത്തി​ൽ ഒ​രു ത​വ​ണ പ​രി​ശോ​ധി​ക്ക​ണം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കാ​ന്പ​യി​ൻ ന​ട​ത്തു​ന്ന​തെ​ന്ന് പാ​ര​ന്‍റ്സ് കോ​-ഓ​ർഡിനേ​ഷ​ൻ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ കോ​- ഓർ​ഡി​നേ​റ്റ​ർ എ.​സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​ആ​റു​മു​ഖ​ൻ, പി.​വി.​ഷ​ണ്‍​മു​ഖ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.