വടക്കഞ്ചേരി: എസ്എൻഡിപി മാത്തൂർ ശാഖ യോഗത്തിൽ ശ്രീനാരായണഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും ഗുരുമന്ദിര സമർപ്പണവും നടന്നു. സ്വാമി സാന്ദ്രാനന്ദ സ്വാമികൾ പ്രതിഷ്ഠാകർമം നിർവഹിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. എസ്. ശ്രീജേഷ് അധ്യക്ഷത വഹിച്ചു.
ശാഖാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ ആമുഖപ്രസംഗവും യൂണിയൻ വൈസ് പ്രസിഡന്റ് എം. ആർ. കൃഷ്ണൻകുട്ടി അനുഗ്രഹപ്രഭാഷണവും നടത്തി. മുണ്ടൂർ ശ്രീ നാരായണ ധർമ്മാശ്രമത്തിലെ സ്വാമി ശ്രീനാരായണ ഭക്താനന്ദ, ആർ.ജയകൃഷ്ണൻ മാസ്റ്റർ, എൻ.സി. രഞ്ജിത്ത്, കെ.രഘുനാഥൻ, ജി. ജിനചന്ദ്രൻ ,സി. കുട്ടികൃഷ്ണൻ, സ്മിത മോഹനൻ, ലതിക കലാധരൻ, പി.എസ്.സുമിത്ത്, ടി.സി.പ്രകാശ്, രജിന മുരുകേശൻ, സുമലത മനോജ് എന്നിവർ പ്രസംഗിച്ചു.ശാഖാ സെക്രട്ടറി സി.സുരേഷ് സ്വാഗതവും വി.വിജയൻ നന്ദിയും പറഞ്ഞു.
സൗജന്യ നേത്ര പരിശോധന ക്യാന്പ്
മണ്ണാർക്കാട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി മണ്ണാർക്കാട് നിയോജക മണ്ഡലം കമ്മിറ്റിയും പാലക്കാട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാന്പ് നടത്തി. ഗാന്ധി ദർശൻ വേദി, ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ വി.പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർ പേഴ്സണ് കെ. പ്രസീത, മുൻസിപ്പൽ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ബാലകൃഷ്ണൻ, കുമരംപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വിജയലക്ഷ്മി, ഡോ.സുദേവ്, എം.കെ.ഹരിദാസ്, എം.സി.ജോയ്, പി.രാധാകൃഷ്ണൻ , എം.സുരേഷ് നടമാളിക എന്നിവർ പ്രസംഗിച്ചു.