നേ​ന്ത്ര​വാ​ഴ​ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷ​യി​ൽ
Sunday, April 2, 2023 12:21 AM IST
ക​ല്ല​ടി​ക്കോ​ട്: വി​പ​ണി​യി​ൽ നേ​ന്ത്ര​ക്കാ​യ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി കാ​യ ഉ​ത്പാ​ദ​ന കു​റ​ഞ്ഞ​തും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ​ര​വു കു​റ​ഞ്ഞ​തു​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​വ​ർ​ധ​ന​വി​ന് കാ​ര​ണം.
വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ നേ​ന്ത്ര​ക്കാ​യ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ല​വ​ർ​ധ​ന​യു​ടെ നേ​ട്ടം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. നി​ല​വി​ൽ പ​ച്ച നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് 55 മു​ത​ൽ 60 രൂ​പ​വ​രെ വ​ലി​പ്പ​മ​നു​സ​രി​ച്ച് വി​ല​യു​ണ്ട്.
പ​ഴ​ത്തി​ന്‍റെ വി​ല 55 മു​ത​ൽ 62 രൂ​പ വ​രെ​യാ​യും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം 25 രൂ​പ പോ​ലും വി​ല ല​ഭി​ക്കാ​തെ 100 രൂ​പ​യ്ക്ക് അ​ഞ്ച് കി​ലോ​വ​രെ വി​ൽ​ക്കേ​ണ്ടി വ​ന്ന​താ​ണ് ഇ​ത്ത​വ​ണ വാ​ഴ​കൃ​ഷി കു​റ​യാ​ൻ കാ​ര​ണം.
മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ഞ്ചി കൃ​ഷി ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പി​നു​ശേ​ഷം വ്യാ​പ​ക​മാ​യി നേ​ന്ത്ര​വാ​ഴ കൃ​ഷി​ചെ​യ്തി​രു​ന്നു.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ വി​ല​യി​ടി​വ് കാ​ര​ണം പ​ല ക​ർ​ഷ​ക​രും ഈ ​സീ​സ​ണി​ൽ വാ​ഴ​കൃ​ഷി​യി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞു.
മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ റ​ബ​ർ ആ​വ​ർ​ത്ത​ന കൃ​ഷി ന​ട​ത്തു​ന്ന ഇ​ട​ങ്ങ​ളി​ൽ ഇ​ട​വി​ള​യാ​യി ചെ​യ്തി​രു​ന്ന വാ​ഴ​കൃ​ഷി കാ​ട്ടു​പ​ന്നി, മാ​ൻ, കാ​ട്ടാ​ന, മ​യി​ൽ, കു​ര​ങ്ങ് എ​ന്നി​വ​യു​ടെ ശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ പാ​ടെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്.
ഇ​ത് പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ന​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​ക്കി. ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല ക​യ​റ്റ​ത്തി​ന് കാ​ര​ണം.