അ​ട്ട​പ്പാ​ടി​യി​ൽ മൂ​ന്ന് ബാ​ങ്കിം​ഗ് ഒൗ​ട്ട്‌ലറ്റു​ക​ൾ ആ​രം​ഭി​ച്ച് ഇ​സാ​ഫ് ബാ​ങ്ക്
Saturday, April 1, 2023 12:59 AM IST
പാ​ല​ക്കാ​ട്: ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ക​ൽ​ക്ക​ണ്ടി, ആ​ന​ക്ക​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ ശാ​ഖ​ക​ൾ തു​റ​ന്നു. ഷോ​ള​യൂ​രി​ൽ മ​ൾ​ട്ടി പ​ർ​പ്പ​സ് ക​സ്റ്റ​മ​ർ സ​ർ​വീ​സ് സെ​ന്‍റ​റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഷോ​ള​യൂ​ർ സെ​ന്‍റ​ർ റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (എ​ഫ്ഐ​ഡി​ഡി) എ. ​ഗൗ​ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​സാ​ഫ് ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ൾ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​സ​ർ​വ് ബാ​ങ്ക് എ​ഫ്ഐ​ഡി​ഡി പ്ര​തി​നി​ധി ര​ഞ്ജി​ത്ത് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ഷാ​ജു, ലീ​ഡ് ബാ​ങ്ക് ജി​ല്ലാ മാ​നേ​ജ​ർ ശ്രീ​നാ​ഥ്, ഇ​സാ​ഫ് കോ-​ഓ​പ്പ​റേ​റ്റീ​വ് സി​ഇ​ഒ കെ.​വി. ക്രി​സ്തു​ദാ​സ്, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ രാ​ജേ​ഷ് ശ്രീ​ധ​ര​ൻ പി​ള്ള, സി​എ​സ്‌​സി ഹെ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് ഗോ​പ​കു​മാ​ർ, സെ​ഡാ​ർ റീ​ട്ട​യി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ലോ​ക് തോ​മ​സ് പോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഈ ​ഒൗ​ട്ട്‌ലറ്റു​ക​ൾ തു​റ​ന്ന​തോ​ടെ അ​ട്ട​പ്പാ​ടി​യി​ൽ ഇ​സാ​ഫ് ബാ​ങ്കി​ന് ഇ​പ്പോ​ൾ 4 ബാ​ങ്കിം​ഗ് ഒൗ​ട്ട്‌ലറ്റു​ക​ളാ​ണ് ഉ​ള്ള​തെ​ന്ന് കെ. ​പോ​ൾ തോ​മ​സ് പ​റ​ഞ്ഞു. ക​ൽ​ക്ക​ണ്ടി​യി​ലെ ഇ​സാ​ഫ് ബാ​ങ്ക് ശാ​ഖ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക ല​ക്ഷ്മ​ണ​നും എ​ടി​എം കൗ​ണ്ട​ർ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്കി​ന്‍റെ ചീ​ഫ് കം​പ്ലൈ​ൻ​സ് ഓ​ഫീ​സ​ർ സു​ദേ​വ് കു​മാ​ർ, ബ്രാ​ഞ്ച് ബാ​ങ്കിം​ഗ് ഹെ​ഡ് ര​ജീ​ഷ് ക​ള​പ്പു​ര​യി​ൽ, ബ്രാ​ഞ്ച് ഇ​ൻ​ചാ​ർ​ജ് റി​നു റോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ന​ക്ക​ട്ടി ശാ​ഖ ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ഡി. ​ധ​ർ​മ്മ​ല​ശ്രീ​യും എ​ടി​എം കൗ​ണ്ട​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. രാ​മ​മൂ​ർ​ത്തി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ഥ​നി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഡോ. ​കെ. മു​ര​ളീ​ധ​ർ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജോ​ണ്‍ വി​ദ്യാ​ക​ർ ആ​ന​ന്ദ്, മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് സി.​കെ. ശ്രീ​കാ​ന്ത്, ക്ല​സ്റ്റ​ർ ഹെ​ഡ് ടി.​ഒ. ജോ​മി, ബ്രാ​ഞ്ച് ഇ​ൻ​ചാ​ർ​ജ് സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.