കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥൻ മ​രി​ച്ചു
Wednesday, March 29, 2023 12:59 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത വി​യ്യ​ക്കു​റു​ശി​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ച്ചു പ​രു​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

കാ​ഞ്ഞി​ര​പ്പു​ഴ പ​ള്ളി​പ്പ​ടി കാ​ണി​വാ​യ് ചാ​ലി​ശേരി ഡേ​വി​സ് (72) ആ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് വ​ട്ട​ന്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. റി​ട്ട.​വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

കാ​റും ഡേ​വി​സ് സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ത​മ്മി​ലാ​യി​രു​ന്നു അ​പ​ക​ടം. ശു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഡേ​വി​സി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: എ​ൽ​സ​മ്മ. മ​ക്ക​ൾ: സ​നി​ത, സ​ജി​ത, സ​നി​ൽ. മ​രു​മ​ക്ക​ൾ: റി​സ​ൻ, ജി​ൻ​സി.