മലന്പുഴയിൽ സമഗ്ര വികസന പദ്ധതികൾ സ​മ​ർ​പ്പി​ച്ചു
Monday, March 27, 2023 1:00 AM IST
പാലക്കാട്: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ അം​ബേ​ദ്ക​ർ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ല​ന്പു​ഴ എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​ക്കു​ഴി കോ​ള​നി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​നി​യി​ലെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ എ. ​പ്ര​ഭാ​ക​ര​ൻ എംഎ​ൽഎ നി​ർ​വ​ഹി​ച്ചു. എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രേ​വ​തി ബാ​ബു അ​ധ്യ​ക്ഷ​യാ​യ പ​രി​പാ​ടി​യി​ൽ ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​ജാ​ത, എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​നി​ൽ​കു​മാ​ർ, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​കെ. മ​ണി​കു​മാ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.സി​ന്ധു, എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ശ​ര​വ​ണ​കു​മാ​ർ, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​ശാ​ലാ​ക്ഷി, കെ. ​സ​രോ​ജ, പ​ട്ടി​ക​ജാ​തി ജി​ല്ലാ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം എ​ൻ. ഷി​ബു, എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. രാ​ജ​കു​മാ​രി, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ സി. ​വേ​ലാ​യു​ധ​ൻ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ കെ.​എ​സ് ശ്രീ​ജ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഡെ​ല്ല സ​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.