വേ​ന​ൽ​മ​ഴ: ദു​രി​ത​ത്തി​ലാ​യി നെ​ൽ ക​ർ​ഷ​ക​ർ
Monday, March 27, 2023 1:00 AM IST
നെന്മാറ: തു​ട​ർ​ച്ച​യാ​യി അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വേ​ന​ൽ മ​ഴ നെന്മാ​റ, ചാ​ത്ത​മം​ഗ​ലം, തി​ട്ടും പു​റം, അ​യി​ലൂ​ർ, അ​ടി​പ്പെ​ര​ണ്ട, ക​യ​റാ​ടി, തെ​ങ്ങുംപാ​ടം മേ​ഖ​ല​ക​ളി​ലെ നെ​ൽ ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ഉ​ച്ച​യ്ക്ക് ശേ​ഷം അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ന​ൽ മ​ഴ​യാ​ണ് നെ​ല്ല് കൊ​യ്തെ​ടു​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​ത്. കൊ​യ്തെ​ടു​ത്ത നെ​ല്ല് ന​ന​ഞ്ഞു പോ​കു​ന്ന​തും ഉ​ണ​ക്കി​യെ​ടു​ക്കാ​നും ക​ർ​ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ന്നു.

രാ​വി​ലെ വെ​യി​ൽ പ​ര​ന്ന് കൊ​യ്ത്താരം​ഭി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും ഉ​ച്ചക​ഴി​യുന്ന തോ​ടെ ഉ​ണ്ടാ​കുന്ന വേ​ന​ൽ മ​ഴ കൊ​യ്ത്ത് സ​മ​യം മൂ​ന്നും നാ​ലും മ​ണി​ക്കൂ​റാ​ക്കി ത​ട​സ​പ്പെ​ടു​ത്തു​ന്നു. മ​ഴ വ​രു​ന്ന​തോ​ടെ കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ കൊ​യ്ത്തു നി​ർ​ത്തി വ​യ്ക്കു​ന്ന​തും കൊ​യ്ത്തു യ​ന്ത്ര​ത്തി​ലെ ടാ​ങ്കി​ൽ സൂ​ക്ഷി​ച്ച നെ​ല്ല് ന​ന​യാ​തി​രി​ക്കാ​ൻ പ്ലാ​സ്റ്റി​ക് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് മൂ​ടി വ​യ്ക്കേ​ണ്ട​താ​യി വ​രു​ന്നു. മ​ഴ​യി​ൽ നെ​ൽ​പാ​ട​ങ്ങ​ൾ ന​ന​യു​ന്ന​തി​നാ​ൽ കൊ​യ്ത്തു യ​ന്ത്ര​ത്തി​നോ​ടൊ​പ്പം നെ​ൽ​പാ​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി കൊ​യ്ത നെ​ല്ല് യ​ന്ത്ര​ങ്ങ​ളി​ൽ നി​ന്ന് സം​ഭ​രി​ക്കാ​ൻ ട്രാ​ക്ട​റു​ക​ൾ​ക്കും ക​ഴി​യാ​ത്ത സ്ഥി​തി വ​രു​ന്നു.

മ​ഴ ന​ന​യു​ന്ന​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ കൊ​യ്ത്തു ന​ട​ത്തു​ന്ന ട​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​യ്ത്ത് യ​ന്ത്ര​ത്തി​നും ത​ട​സം നേ​രി​ടു​ന്നു. കൊ​യ്ത്തു തീ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ക്കോ​ലു​ക​ൾ റോ​ൾ ചെ​യ്തെ​ടു​ക്കു​ന്ന​തി​നും വേ​ന​ൽ​മ​ഴ ത​ട​സ​മാ​കു​ന്നു. റോ​ൾ ചെ​യ്ത് നെ​ൽ​പാ​ട​ങ്ങ​ളി​ൽ കി​ട​ക്കു​ന്ന വൈ​ക്കോ​ൽ ന​ന​ഞ്ഞു പോ​കാ​തി​രി​ക്കാ​ൻ ക​ർ​ഷ​ക​രും ക്ഷീ​ര​ക​ർ​ഷ​ക​രും താ​ത്കാ​ലി​ക​മാ​യി വ​ര​ന്പു​ക​ളി​ലും നെ​ൽ​പാ​ട​ങ്ങ​ളി​ലും അ​ടു​ക്കി പ്ലാ​സ്റ്റി​ക് ഷീ​റ്റ് ഉ​പ​യോ​ഗി​ച്ച് പൊ​തി​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

റോ​ൾ ചെ​യ്യാ​തെ നെ​ൽ​പാ​ട​ങ്ങ​ളി​ൽ ത​ന്നെ ഉ​ണ​ങ്ങാ​നി​ട്ടി​രി​ക്കു​ന്ന വൈ​ക്കോ​ലും ഉ​ണ​ങ്ങി കി​ട്ടാ​ൻ ദി​വ​സ​ങ്ങ​ൾ വൈ​കു​ന്ന​തും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.