ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​ദേ​ശ​മ​ദ്യ ഷോപ്പ് നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്‌ (ജേ​ക്ക​ബ്)
Saturday, March 25, 2023 12:48 AM IST
പാ​ല​ക്കാ​ട് : ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ ക​ല്ല​ടി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ബി​വ​റേ​ജ് ഒൗ​ട്ട്‌ലറ്റ് തു​ട​ങ്ങാ​നു​ള്ള പ്ര​വ​ർ​ത്ത​നം പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്‌​ (ജേ​ക്ക​ബ്) ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​രോ​പി​ച്ചു. ഈ ​നീ​ക്ക​ത്തി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും വ​കു​പ്പുമ​ന്ത്രി​യും സ​ർ​ക്കാ​രും പി​ൻ​മാ​റ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
യുഡിഎ​ഫ് ഭ​ര​ണ​കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് 27 ബാ​ർ ഉ​ണ്ടാ​യി​രു​ന്ന​ത് പി​ണ​റാ​യി​ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 800ൽ ​അ​ധി​ക​മാ​യി വ​ർ​ധിപ്പി​ച്ചു. കേ​ര​ള​ത്തെ മ​ദ്യ​ത്തി​ൽ മു​ക്കി​ക്കൊ​ല്ലാ​നു​ള്ള ന​യ​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.​
ക​രി​ന്പ, കാ​രാ​കു​ർ​ശി, ത​ച്ച​ന്പാ​റ തു​ട​ങ്ങി​യ ഹൈ​സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മാ​ഫി​യ​സം​ഘ​ങ്ങ​ൾ ഏ​ജ​ന്‍റുമാ​രെ വ​ച്ച് വി​ദ്യാ​ർ​ഥിക​ൾ​ക്ക് മാ​ര​ക​മാ​യ ല​ഹ​രി​മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​താ​യും വി​ദ്യാ​ർ​ഥിക​ളെ കാരി​യ​ർ​മാ​രാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും യോ​ഗം ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സിപിഎം നേ​താ​ക്ക​ൾ ത​ന്നെ ല​ഹ​രി മാ​ഫി​യാ​സം​ഘ​ങ്ങ​ളാ​യി മാ​റു​ന്ന അ​വ​സ്ഥ​യാ​ണ് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​തെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
റ​ബർ അ​ട​ക്ക​മു​ള്ള നാ​ണ്യ​വി​ള​ക​ളു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. നി​ത്യോ​പയോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധിച്ചു.
വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്നും എ​ടു​ത്തി​ട്ടു​ള്ള ക​ട​ങ്ങ​ൾ തി​രി​ച്ച​ട​ക്ക​ാനാ​കാതെ ക​ർ​ഷ​ക​രും സാ​ധാ​ര​ണ​ജ​ന​ങ്ങ​ളും നെ​ട്ടോ​ട്ടം ഓ​ടി​ ആ​ത്മ​ഹ​ത്യ​യുടെ വ​ക്കി​ലാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​ഡി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. ഉ​ല​ഹ​ന്നാ​ൻ, ട്ര​ഷ​റ​ർ വി.​എം. തോ​മ​സ് ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. കു​രു​വി​ള, വി. ​അ​നി​ൽ​കു​മാ​ർ, പി.​ഒ. വ​ക്ക​ച്ച​ൻ, ഗ്രേ​സി ജോ​സ​ഫ്, അ​ഡ്വ. പി. ​കെ. ശ്രീ​ധ​ര​ൻ, എം.​എ​ൽ.​ ജാ​ഫ​ർ, കെ.​വി. സു​ദേ​വ​ൻ, ശ​ശി പി​രാ​യി​രി, ശ്രീ​ജി​ത്ത് നെന്മാറ, സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർമാരാ​യ ജ​യ​കൃ​ഷ്ണ​ൻ, ഐ​സ​ക്ക് ജോ​ണ്‍ വേ​ളൂ​രാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.