മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും
Thursday, March 23, 2023 12:26 AM IST
പാ​ല​ക്കാ​ട്: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ആ​രോ​ഗ്യ ജാ​ഗ്ര​ത​പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ യ​ജ്ഞം യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
അ​ടി​യ​ന്തി​ര​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ൽ ന​ട​ത്തേ​ണ്ട മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് യോ​ഗ​ത്തി​ൽ പ്ര​തി​പാ​ദി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി ക്യാ​ന്പ​യി​നു​ക​ൾ ന​ട​ത്ത​ണം. പൊ​തു​ഇ​ട​ങ്ങ​ളി​ൽ നി​ന്ന് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത കൂ​ട്ടാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
വാ​ർ​ഡ് ത​ല​ത്തി​ൽ ജാ​ഗ്ര​ത സ​മി​തി​ക​ളും ശു​ചി​ത്വ സ്ക്വാ​ഡും രൂ​പീ​ക​രി​ച്ച് മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ലാ​ക്ക​ണം.
നി​യ​മ​ങ്ങ​ൾ തെ​റ്റി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ​യും കൃ​ത്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​നും തീ​രു​മാ​ന​മാ​യി.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ർ​ക്കു​ള്ള യോ​ഗ​ത്തി​ൽ ഡി.​എം.​ഒ ഡോ. ​കെ.​പി റീ​ത്ത, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​പി വേ​ലാ​യു​ധ​ൻ, ന​വ​കേ​ര​ളം ക​ർ​മ്മ​പ​ദ്ധ​തി ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സെ​യ്ത​ല​വി, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ജി അ​ബി​ജി​ത്, ജെ. ​ശ്രാ​വ​ണ്‍, ക്ലീ​ൻ കേ​ര​ള ജി​ല്ലാ മാ​നേ​ജ​ർ ആ​ദ​ർ​ശ് ആ​ർ. നാ​യ​ർ പ​ങ്കെ​ടു​ത്തു.