പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യി​ൽ ബ​ജ​റ്റ​വ​ത​രി​പ്പി​ച്ചു
Wednesday, March 22, 2023 12:47 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യി​ൽ ബ​ജ​റ്റ​വ​ത​രി​പ്പി​ച്ചു. 76, 29,99,656 രൂ​പ വ​ര​വും 72,41,24,921 രൂ​പ ചെ​ല​വും 3,88,74,735 രൂ​പ നീ​ക്കി​യി​രി​പ്പും വ​രു​ന്ന ബ​ജ​റ്റാ​ണ് ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ടി.​പി.​ഷാ​ജി അ​വ​ത​രി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഒ.​ല​ക്ഷ്മി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്കൃ​ത ആ​ചാ​ര്യ​നും പ​ട്ടാ​ന്പി ഗ​വ.​സം​സ്കൃ​ത കോ​ള​ജ് സ്ഥാ​പ​ക​നു​മാ​യ പു​ന്ന​ശേ​രി നീ​ല​ക​ണ്ഠ ശ​ർ​മ​യു​ടെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ പു​ന്ന​ശേ​രി നീ​ല​ക​ണ്ഠ ശ​ർ​മ​യു​ടെ പ്ര​തി​മ നി​ർ​മി​ക്കാ​ൻ 5,00,000 രൂ​പ​യും പ​ട്ടാ​ന്പി​യു​ടെ ജ​ന​പ്ര​തി​നി​ധി​യും മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഇ.​എം.​ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ ഇ​എം​എ​സ് സാം​സ്കാ​രി​ക​നി​ല​യം നി​ർ​മാ​ണ​ത്തി​ന് 50 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ലു​ണ്ട്. പ​ട്ടാ​ന്പി ന​ഗ​ര​ത്തി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ എ​ൽ​ഇ​ഡി വാ​ൾ സൗ​ക​ര്യ​ത്തോ​ടെ 50,00,000 രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കും. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബെ​സി സെ​ബാ​സ്റ്റ്യ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാരാ​യ പി.​വി​ജ​യ​കു​മാ​ർ, എ​ൻ.​രാ​ജ​ൻ, പി.​കെ. ക​വി​ത, പി.​ആ​ന​ന്ദ​വ​ല്ലി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​എ.​സാ​ജി​ത്, കെ.​ആ​ർ.​നാ​രാ​യ​ണ സ്വാ​മി, എ.​സു​രേ​ഷ്, സി.​സം​ഗീ​ത എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.