ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Wednesday, March 22, 2023 12:47 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2023-24 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​കോ​മ​ള​കു​മാ​രി അ​വ​ത​രി​പ്പി​ച്ചു. 250247568 രൂ​പ വ​ര​വും 247372000 രൂ​പ ചെ​ല​വും 2875568 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന വാ​ർ​ഷി​ക ബ​ജ​റ്റാ​ണ് ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.എ​സ്.​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും റോ​ഡ് വി​ക​സ​നം, ഉ​ത്പാ​ദ​ന മേ​ഖ​ല, പ​ശ്ചാ​ത്ത​ല മേ​ഖ​ല എ​ന്നി​വ​ക്ക് ഉൗ​ന്ന​ൽ ന​ല്കു​ന്ന​തോ​ടൊ​പ്പം സേ​വ​ന മേ​ഖ​ല​ക്ക് 10,11,24000 രൂ​പ വ​ക​യി​രു​ത്തു​ന്ന​താ​ണ് ബ​ജ​റ്റ്.
ജ​ല​സ്രോ​ത​സു​ക​ൾ ഏ​റെ ഉ​ണ്ടാ​യി​ട്ടും വേ​ന​ൽ​കാ​ല​ത്ത് കു​ടി​വെ​ള്ള പ്ര​ശ്നം നേ​രി​ടു​ന്ന പ​ഞ്ചാ​യ​ത്താ​ണ് ക​രി​ന്പ. പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ​യി​ട​ത്തും കു​ടി​വെ​ള്ള ല​ഭ്യ​ത പൂ​ർ​ണമാ​ക്കു​ന്ന​തും സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് സ​ഹാ​യ​ക​വു​മാ​യ സ​ന്പൂ​ർ​ണ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ബ​ജ​റ്റ് ക​ര​ട് രേ​ഖ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗി​രി പ്ര​സാ​ദ്, മെ​ന്പ​ർ​മാ​രാ​യ കെ.​കെ. ച​ന്ദ്ര​ൻ, പി.​കെ. അ​ബ്ദു​ള്ള​ക്കു​ട്ടി, കെ.​സി. ഗി​രീ​ഷ്, ജ​യ വി​ജ​യ​ൻ, എ​ച്ച്.​ജാ​ഫ​ർ, റ​മീ​ജ, കെ.​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് മെ​ന്പ​ർ ഓ​മ​ന രാ​മ​ച​ന്ദ്ര​ൻ, തു​ട​ങ്ങി​യ​വ​ർ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു.