ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ നീ​ക്കം
Wednesday, March 22, 2023 12:47 AM IST
അ​യി​ലൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ർ​ത്ത​ലാ​ക്കി​യ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ നീ​ക്കം. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നൂ​റം പ​ഴ​യ ക​രി​ങ്ക​ൽ ക്വാ​റി​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ ഇ​ത് സം​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. കു​ത്ത​നൂ​ർ, അ​യി​ലൂ​ർ, കാ​രാ​കു​റു​ശി, തൃ​ത്താ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ശു​ചി​ത്വ​മി​ഷ​ൻ മേ​ധാ​വി​ക​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​രി​ൽ നി​ന്നും സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ​സ​മി​തി ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ വി​യോ​ജി​പ്പ് മ​റി​ക​ട​ന്ന് പ​ഞ്ചാ​യ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഫീ​ക്ക​ൽ സ്ല​ഡ്ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ർ​ഡും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ താ​മ​സി​ക്കു​ന്ന വാ​ർ​ഡും ആ​യ​തി​നാ​ൽ മ​റ്റ് അം​ഗ​ങ്ങ​ളെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നി​ല്ല. വി​വ​ര​മ​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത് വ​ന്നു. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളാ​യ എം. ​പ​ത്മ​ഗി​രീ​ശ​ൻ, എ​സ്. വി​നോ​ദ്, സോ​ബി ബെ​ന്നി, കെ.​എ. മു​ഹ​മ്മ​ദ് കു​ട്ടി, മി​സ്രി​യാ ഹാ​രി​സ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് വി​ല​യി​രു​ത്തി. ജ​ന​വാ​സ മേ​ഖ​ല​യും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ​ക്കും സ​മീ​പ​മു​ള്ള പ്ലാ​ന്‍റ് നി​ർ​മ്മാ​ണ​ത്തി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത് എ​ത്തി.