പിഎസ്എസ്പി- കാരിത്താസ് -മേഴ്സി കോളജ് ലോ​ക കാ​ന്‍​സ​ര്‍ ദി​നാ​ച​ര​ണം
Tuesday, February 7, 2023 12:03 AM IST
പാ​ല​ക്കാ​ട്: കാ​ന്‍​സ​ര്‍​ര​ഹി​ത ഗ്രാ​മ​ങ്ങ​ള്‍ പ​ടു​ത്തു​യ​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പീ​പ്പി​ള്‍​സ് സ​ര്‍​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് കാ​രി​ത്താ​സ് ഇ​ന്ത്യ​യു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​വ​രു​ന്ന ആ​ശാ​കി​ര​ണം പ​ദ്ധ​തി പ്ര​കാ​രം മേ​ഴ്‌​സി കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് ലോ​ക കാ​ന്‍​സ​ര്‍ ദി​നാ​ച​ര​ണം ന​ട​ത്തി. 340 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പീ​പ്പി​ള്‍​സ് സ​ര്‍​വീ​സ് സൊ​സൈ​റ്റി എ​ക്‌​സി​ക്യുട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​ജ​സ്റ്റി​ന്‍ കോ​ലം​ക​ണ്ണി നി​ര്‍​വ​ഹി​ച്ചു.
മേ​ഴ്‌​സി കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പൽ സി​സ്റ്റ​ർ നി​ര്‍​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ഏ​യ്ഞ്ജ​ല്‍ ജോ​ര്‍​ജ് സ്വാ​ഗ​ത​വും അ​മൃ​ത ന​ന്ദി​യും പ​റ​ഞ്ഞു.
കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മു​ടി ന​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി പ്ര​കൃ​തി​ദ​ത്ത വി​ഗ് നി​ര്‍​മി​ച്ചു​ന​ല്‍​കു​ന്ന​തി​നാ​യി കോ​ള​ജി​ലെ 29 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ത​ങ്ങ​ളു​ടെ മു​ടി മു​റി​ച്ചുന​ല്‍​കി.
തു​ട​ര്‍​ന്ന് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥിക​ള്‍ അ​വ​ത​രി​പ്പി​ച്ച ഫ്ളാ​ഷ് മോ​ബും ശ്ര​ദ്ധേ​യ​മാ​യി. പീ​പ്പി​ള്‍​സ് സ​ര്‍​വീസ് സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ക്രി​സ് കോ​യി​ക്കാ​ട്ടി​ല്‍, ട്ര​ഷ​റ​ര്‍ സി​സ്റ്റ​ർ മാ​ഗി, ആ​ശാ​കി​ര​ണം കോ-​ഓ​ഡി​നേ​റ്റ​ര്‍ ജോ​യ് അ​റ​യ്ക്ക​ല്‍, മേ​ഴ്‌​സി കോ​ള​ജ് എം​എ​സ്ഡ​ബ്ല്യു ഹെ​ഡ് ഓ​ഫ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ബെ​റ്റി തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.