ഇ​ള​വം​പാ​ട​ത്ത് യു​വാ​വ് വീ​ടി​ന് തീ​യി​ട്ടു
Tuesday, February 7, 2023 12:03 AM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​ള​വം​പാ​ടം ക​റു​പ്പം​കു​ട​ത്ത് യുവാവ് വീടിനു തീയിട്ടു. സു​നി​ല്‍ (44) എന്നയാളാണ് സ്വ​ന്തം വീ​ടി​നു തീ​യി​ട്ട​ത്. വീ​ട്ടി​നു​ള്ളി​ലെ സാ​ധ​ന​ങ്ങ​ളും സ്‌​കൂ​ട്ട​റും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം. ഈ ​സ​മ​യം സു​നി​ലി​ന്‍റെ ഭാ​ര്യ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഇ​യാ​ള്‍ ഇ​ട​യ്ക്കി​ടെ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച് ഇ​ത്ത​ര​ത്തി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കാ​റു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ​ മം​ഗ​ലം​ഡാം പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. വാ​ര്‍​പ്പ് വീ​ടാ​യ​തി​നാ​ല്‍ കൂടു തൽ അപകടം ഒഴിവായി.