കു​നി​യ​മു​ത്തൂ​ർ സെ​ന്‍റ് മാ​ർ​ക്സ് ഇ​ട​വ​ക തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Monday, February 6, 2023 1:10 AM IST
കോ​യ​ന്പ​ത്തൂ​ർ : കു​നി​യ​മു​ത്തൂ​ർ സെ​ന്‍റ് മാ​ർ​ക്സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വിശുദ്ധ മ​ർ​ക്കോ​സി​ന്‍റെ​യും വിശുദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രിശുദ്ധ ​ക​ന്യാ​മ​റി​യ​ത്തി​ന്‍റെ​യും 44-ാം സം​യു​ക്ത തി​രു​നാ​ൾ നാ​ലു മു​ത​ൽ 13 വ​രെ ആ​ഘോ​ഷി​ക്കു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​രാ​മ​നാ​ഥ​പു​രം രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ആ​രാ​ധ​ന​യും തു​ട​ർ​ന്ന് ആ​റു മ​ണി​ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​ടോ​മി പു​ന്ന​ത്താ​ന​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഏ​ഴിന് വൈ​കീട്ട് 5.30ന് ​ആ​രാ​ധ​ന​യും തു​ട​ർ​ന്ന് ആ​റ് മ​ണി​ക്ക് ഫാ.​തോ​മ​സ് ഉ​ഴ​ത്തു​വാ​ൽ ഒ​എ​ഫ്എം വിശുദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
13ന് ​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള റാ​സ കു​ർ​ബാ​ന​യ്ക്ക് ഫാ.​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠം, ഫാ. ​അ​മ​ൽ പാ​ലാ​ട്ടി, ഫാ. ​ജോ​ണ്‍​സ​ണ്‍ വ​ലി​യ​പാ​ട​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​രാ​വും.
ഇ​ട​വ​ക വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ ചോ​തി​ര​ക്കോ​ട്ടി​ന്‍റെ​യും കൈ​ക്കാ​രന്മാ​രാ​യ ലോ​ന​ച്ച​ൻ ആ​ല​പ്പാ​ട്ട്, ടോ​മി ഒ​ല​ക്കേ​ങ്കി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​എ​ൽ.​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് തി​രു​നാ​ളി​ന് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.