മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധിച്ചു
Monday, February 6, 2023 1:10 AM IST
അ​ഗ​ളി : കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ച് അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
വി​ല​ക്ക​യ​റ്റം ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ജ​ന​ത്തെ വീ​ണ്ടും ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് പി​ണ​റാ​യി​യു​ടെ ബ​ജ​റ്റി​ലൂ​ടെ സം​സ്ഥാ​ന​ത്ത് ഉണ്ടായി​രി​ക്കു​ന്ന​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ നാ​ടു​വി​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. സാ​ബു നേ​തൃ​ത്വം ന​ല്കി.
നേ​താ​ക്ക​ളാ​യ പി.​സി. ബേ​ബി, ഷി​ബു സി​റി​യ​ക്ക്, എ​ൻ.​കെ. ര​ഘു​ത്ത​മ​ൻ, കെ.​ജെ. മാ​ത്യു, ക​ന​ക​രാ​ജ്, എം.​സെ​ന്തി​ൽ കു​മാ​ർ, എം.​സി. ഗാ​ന്ധി, കെ.​എ​ൻ. സു​കു​മാ​ര​ൻ, കെ.​ത​ങ്ക​മ​ണി, സു​നി​ൽ ജി.​പു​ത്തൂ​ർ, സ​ന്തോ​ഷ് കു​മാ​ർ, സെ​ൽ​വ​ൻ ന​ര​സി​മു​ക്ക്,രാ​ധാ​കൃ​ഷ്ണ​ൻ പാ​ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.