വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന പ​ള്ളി പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്
Sunday, February 5, 2023 12:23 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാട​ന കേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ ലൂ​ർ​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും ടൗ​ണ്‍ ചു​റ്റി​യു​ള്ള പ്ര​ദ​ക്ഷി​ണ​വും ഇ​ന്ന് ന​ട​ക്കും.
രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന. തു​ട​ർ​ന്ന് വൈ​കീ​ട്ട് 3.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന.​ ഫാ.​ കു​ര്യാ​ക്കോ​സ് മാ​രി​പ്പു​റ​ത്ത് കാ​ർ​മിക​നാ​കും.​ ഫാ. മാ​ത്യു ഓ​ലി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും.
തു​ട​ർ​ന്ന് ടൗ​ണ്‍ ചു​റ്റി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ബാ​ന്‍റ്മേ​ള സം​ഗ​മം. ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​നം എ​ന്നി​വ​യു​ണ്ടാ​കും.
ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ, സ​ഹ​വി​കാ​രിമാ​രാ​യ ഫാ.​ അ​മ​ൽ വ​ലി​യ​വീ​ട്ടി​ൽ, ഫാ. ​ആ​ൽ​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ, ഫാ.​ജോ​ജി പ്ലാം​പ​റ​ന്പി​ൽ, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ണി ഡ​യ​ൻ കാ​രു​വ​ള്ളി​ൽ, കൈ​കാ​രന്മാ​രാ​യ റെ​ജി പൊ​ടി​മ​റ്റ​ത്തി​ൽ, ഷാ​ജി ആ​ന്‍റ​ണി ചി​റ​യ​ത്ത്, വി​വി​ധ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർമാ​ർ, കു​ടും​ബ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, ഭ​ക്ത​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ.