കൊ​ടു​ന്തി​ര​പ്പു​ള്ളി വി​മ​ല​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, February 4, 2023 1:17 AM IST
പാ​ല​ക്കാ​ട്: കൊ​ടു​ന്തി​ര​പ്പു​ള്ളി വി​മ​ല​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ന​വ വൈ​ദി​ക​ൻ ഫാ. ​ഫ്രെ​ഡി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ തി​രു​നാ​ൾ കൊ​ടി ഉ​യ​ർ​ത്തി. ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​കൊ​ടു​വാ​യൂ​ർ സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് വി​കാ​രി ഫാ.​ജൈ​ജു കൊ​ഴു​പ്പ​ക​ളം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം 4.45 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് പി​എ​സ്എ​സ്പി ഡ​യ​റ​ക്ട​ർ ഫാ.​ജ​സ്റ്റി​ൻ കോ​ലം​ക​ണ്ണി കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കൊ​ടു​ന്തി​ര​പ്പു​ള്ളി ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും.
തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​ന് വി​കാ​രി ഫാ.​അ​ജി ഐ​ക്ക​ര, കൈ​ക്കാ​ര​ൻ​മാ​രാ​യ ജെ​യിം​സ് പു​ത്തൂ​ർ, നി​ക്സ​ണ്‍ ഇ​മ്മ​ട്ടി, ക​ണ്‍​വീ​ന​ർ​മാ​രാ​യ സ​ണ്ണി നെ​ല്ലി​ശേ​രി, ട്രീ​സ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.