ത​രി​ശി​ട്ട കൃ​ഷിഭൂ​മി​യി​ൽനിന്നും ഇത്തവണ നൂ​റുമേ​നി വി​ള​വ്
Saturday, February 4, 2023 1:16 AM IST
ഒ​റ്റ​പ്പാ​ലം: ത​രി​ശി​ട്ട കൃ​ഷി ഭൂ​മി​യി​ൽ നൂ​റു​മേ​നി വി​ള​വ്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​പ​രി​ധി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു കി​ട​ന്നി​രു​ന്ന ഭൂ​മി​യി​ലാ​ണ് ഇ​ത്ത​വ​ണ നൂ​റു​മേ​നി​യു​ടെ വി​ള​വെ​ടുത്ത​ത്.
പൂ​ള​യ്ക്കാ​പ​റ​ന്പ് ചെ​ങ്ങോ​ല​പ്പാ​ട​ത്തെ ത​രി​ശു​ഭൂ​മി​യി​ലാ​ണു ല​ക്കി​ടി​യി​ലെ യു​വ ക​ർ​ഷ​ക മ​ഞ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടാം വി​ള​വി​റ​ക്കി​യ​ത്.
വി​ള​വെ​ടു​പ്പ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​ജാ​ന​കീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ല് പി​ന്നീ​ടു സ​പ്ലൈ​കോ​യ്ക്കു കൈ​മാ​റും. കാ​ട്ടു​പ​ന്നി​ക​ളും കാ​ലാ​വ​സ്ഥ​യും ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണു കൃ​ഷി വി​ള​വെ​ടു​പ്പി​ലെ​ത്തി​യ​ത്.
കൃ​ഷി​ഭ​വ​ന്‍റെ പി​ന്തു​ണ​യും ക​ർ​ഷ​ക​യ്ക്കു തു​ണ​യാ​യി. വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​ന​ത്തി​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി.
വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സു​നീ​റ മു​ജീ​ബ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​കെ.​ര​ഞ്ജി​ത്ത്, അ​ജ​യ​കു​മാ​ർ, കൃ​ഷി ഓ​ഫി​സ​ർ പി.​എ​ച്ച്.​ജാ​സ്മി​ൻ പ്ര​സം​ഗി​ച്ചു.