സേ​ലം സെ​ന്‍റ് മേ​രീസ് ദേ​വാ​ല​യ​ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും
Saturday, February 4, 2023 1:16 AM IST
സേ​ലം: സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക​യു​ടെ മ​ദ്ധ്യ​സ്ഥ​യാ​യ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും ധീ​ര ര​ക്ത​സാ​ക്ഷി​യാ​യ വി.​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ ആ​റി​ന് കു​ർ​ബാ​ന​യും വൈ​കു​ന്നേ​രം 4. 45 ന് ​ക​രു​ണ കൊ​ന്ത തു​ട​ർ​ന്ന് ഫാ.​ബെ​ൻ​ജോ ചി​റ്റാ​ട്ടു​ക​ര​ക്കാ​ര​ൻ എ​സ്ഡി​വി കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന , ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 7.30ന് ​ദി​വ്യ​ബ​ലി​യും 9.15ന് ​ക​രു​ണ കൊ​ന്ത​യും 9. 30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ആ​ന്‍റ​ണി കൂ​ട്ടു​ങ്ങ​ൽ, ഫാ. ​ജോ​ണ്‍​സ​ണ്‍ വ​ലി​യ​പാ​ട​ത്ത്, ഫാ. ​ജി​മ്മി ആ​ഞ്ഞി​ലി​ത്തോ​പ്പി​ൽ സി​എ​സ്ടി എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.
ആ​റി​ന് രാ​വി​ലെ 6.05ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യാ​ച​ര​ണ​വും അ​വ​ർ​ക്കു വേ​ണ്ടി കു​ർ​ബാ​ന​യും ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡെ​റി​ൻ ഡേ​വി​സ് പ​ള്ളി​ക്കു​ന്ന​ത്ത്, അ​സി. വി​കാ​രി ഫാ​ദ​ർ സി​ന്‍റോ ചാ​ലി​ൽ എം​സി, ക​ണ്‍​വീ​ന​രാ​യ സു​നി​ൽ സേ​വ്യ​ർ കാ​രേ​ക്കാ​ട്ട്, കൈ​ക്കാ​ര​ന്മാ​രാ​യ മാ​ണി​ക്കു​ഞ്ഞ് അ​ള്ളു​ങ്ക​ൽ, സി.വി. ജോ​ണ്‍​സ​ണ്‍ നേ​തൃ​ത്വം ന​ൽ​കും.