ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പിഎസ്എസ്പിയുടെ റൂ​റ​ൽ ക്യാ​ന്പ്
Friday, February 3, 2023 12:30 AM IST
പാലക്കാട്: ക​ർ​ണാ​ട​ക മ​ണി​പ്പാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ​യ​ർ എ​ജൂ​ക്കേ​ഷ​ന്‍റെ ഭാ​ഗ​മാ​യ പ്ര​സ​ന്ന സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്തി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റൂ​റ​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം ​ധോ​ണി​യി​ലു​ള്ള പി​എ​സ്എ​സ്പി​യു​ടെ സ്റ്റാ​ർ​ട്ട് അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ന​ന്ത​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, യു​വ​ക്ഷേ​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു വാ​ഴ​യി​ൽ, പി​എ​സ്എ​സ്പി അ​സി​സ്റ്റ​ന്‍റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ് കോ​യി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജ​നു​വ​രി 27 വ​രെ ന​ട​ന്ന ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ന്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഉ​മ്മി​ണി ഹൈ​സ്കൂ​ൾ, അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി, മ​ല​ന്പു​ഴ കൃ​പാ​സ​ദ​ൻ, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ശ്ര​മ​ദാ​നം, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു.
കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നും വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി നെ​ത​ർ​ല​ന്‍റി​ലെ മാ​സ്ട്രി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 10 വി​ദ്യാ​ർ​ഥിക​ൾ ഉ​ൾ​പ്പെ​ടെ 39 പേ​രാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്.
പ്ര​സ​ന്ന സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് അ​ധ്യാ​പ​ക​രാ​യ പ്ര​ഫ. ഐ​ഡ ഡി​സൂ​സ, പ്ര​ഫ. അ​ൽ​റി​ക്ക് ഡി​സൂ​സ എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി. പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ട് ആ​ണ് ക്യാ​ന്പി​ന്‍റെ ഏ​കോ​പ​നം ന​ട​ത്തി​യ​ത്.