മ​ഹാ​ത്മ​ാഗാ​ന്ധി അ​നു​സ്മ​ര​ണം : സെ​മി​നാ​ർ ന​ട​ത്തി
Wednesday, February 1, 2023 12:31 AM IST
കോ​യ​ന്പ​ത്തൂ​ർ : മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 75-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ൽ മ​ത​സൗ​ഹാ​ർ​ദ്ദം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി.
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ക​ൾ​ച്ച​റ​ൽ ഫ്ര​ണ്ട്ഷി​പ്പ്, ത​മി​ഴ്നാ​ട് മ​ൾ​ട്ടി ക​മ്മ്യൂ​ണി​റ്റി മൂ​വ്മെ​ന്‍റ്, ത​മി​ഴ്നാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫ്ര​ണ്ട്ഷി​പ്പ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും മാ​ന​വി​ക​ത​യു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഗാ​ന്ധി​യ​ൻ ത​ത്വ​ങ്ങ​ൾ എ​പ്പോ​ഴും ആ​വ​ശ്യ​മാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ സ​ർ​വ​മ​ത സൗ​ഹാ​ർ​ദ പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി പ​റ​ഞ്ഞു.
അ​തു​പോ​ലെ, സെ​മി​നാ​റി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ത​മി​ഴ്നാ​ട് ന്യൂ​ന​പ​ക്ഷ ക്ഷേ​മ, വി​ദേ​ശ ത​മി​ഴ് ക്ഷേ​മ മ​ന്ത്രി സെ​ൻ​ജി മ​സ്താ​ൻ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ലെ മ​ത​ങ്ങ​ൾ​ക്ക​തീ​ത​മാ​യി സം​സാ​രി​ക്കു​ന്ന ആ​ളു​ക​ളു​ടെ മ​നു​ഷ്യ​ത്വ​ത്തെ​ക്കു​റി​ച്ച് എ​ല്ലാ​വ​രേ​യും ബോ​ധ​വാന്മാ​രാ​ക്കി.
പ​രി​പാ​ടി​യി​ൽ പേ​രൂ​ർ അ​ഥീ​നം ശാ​ന്ത​ലിം​ഗ മ​രു​ദാ​ച​ല അ​ടി​ക​ള​ർ, ത​മി​ഴ്നാ​ട് ട്രൈ​ബ​ൽ പീ​പ്പി​ൾ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഗു​ണ​ശേ​ഖ​ര​ൻ, മു​ൻ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി മു​ഹ​മ്മ​ദ് സി​യാ​വു​ദ്ദീ​ൻ, ഓ​ൾ ക്രി​സ്ത്യ​ൻ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ക​യ​രാ​ജ് തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.