അധ്യാപക തസ്തിക നിർണയം പൂർത്തിയാക്കണം: കെഎസ്ടിയു
1263841
Wednesday, February 1, 2023 12:31 AM IST
മണ്ണാർക്കാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അധ്യാപക തസ്തിക നിർണയം ഉടൻ പൂർത്തിയാക്കണമെന്ന് കെഎസ്ടിയു ജില്ലാ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു. നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും അംഗീകാരവും ശന്പളവും നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, കെ-ടെറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രസിഡന്റ് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി. ഭാരവാഹികളായി നാസർ തേളത്ത് (പ്രസിഡന്റ്), സി.എച്ച്. സുൽഫിക്കറലി, മുഹമ്മദലി കല്ലിങ്ങൽ, ഷിഹാബ് ആളത്ത്, കെ. ഷറഫുദ്ദീൻ, പി. അബ്ദുൾ നാസർ, പി.പി. മുഹമ്മദ് കോയ, കെ.എം. സാലിഹ (വൈസ് പ്രസിഡന്റുമാർ), കെ.പി.എ. സലീം (സെക്രട്ടറി) എന്നവരെ തെരഞ്ഞെടുത്തു.
കാരുണ്യ ദിനാചരണം നടത്തി
പാലക്കാട് : കെ.എം. മാണിയുടെ 90-ാംജന്മദിനം പാലക്കാട് ജില്ലയിൽ കണ്ണാടി തരുവകുറുശി മഹാത്മാ വൃദ്ധസദനത്തിൽ നടന്നു. അനുസ്മരണ യോഗം ഗുരുവായൂർ ദേവസ്വം ബോർഡ് മെന്പർ പി.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് (എം) പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.കുശലകുമാർ അധ്യക്ഷത വഹിച്ചു.
കലാസാംസ്കാരിക സാമുദായിക രാഷ്ട്രീയ നേതാക്കളായ വി.രാജേന്ദ്രൻ, രാമചന്ദ്രൻ കല്ലേപ്പുള്ളി, എം.ലെനിൻ, ജയരാജൻ നായർ, ആർ.പന്പാവാസൻ, പ്രേമ കൃഷ്ണകുമാർ, എൽ.കൃഷ്ണ മോഹൻ, എൻ.വേണു, സുന്ദരൻ കാക്കത്തറ, ശിവൻ കാക്കത്തറ, എന്നിവർ പങ്കെടുത്ത പ്രസംഗിച്ചു.