ഹ​രീ​ത​കി പ്ര​തി​ഭാ പു​ര​സ്കാ​രം കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ​ക്ക്
Wednesday, February 1, 2023 12:30 AM IST
പാ​ല​ക്കാ​ട്: പ്ര​മു​ഖ കേ​ശ സം​ര​ക്ഷ​ണ ബ്രാ​ൻ​ഡ് ആ​യ ഹ​രീ​ത​കി ഹെ​ർ​ബ​ൽ ഹെ​യ​ർ കെ​യ​ർ പ്രോ​ഡ​ക്ട​സ് ക​ലാ സാ​ഹി​ത്യ സാ​മൂ​ഹ്യ സാം​സ്ക്കാ​രി​ക സം​ഗീ​ത രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര ചാ​ർ​ത്തി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കാ​ൻ പ്ര​തി​ഭാ പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഈ ​വ​ർ​ഷ​ത്തെ പ്ര​ഥ​മ ഹ​രീ​ത​കി പ്ര​തി​ഭാ പു​ര​സ്കാ​രം വാ​ദ്യ​കു​ല​പ​തി കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ​ക്ക് ന​ൽ​കു​മെ​ന്ന് ക​ന്പ​നി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റം ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഹ​രീ​ത​കി പ്ര​തി​ഭാ പു​ര​സ്കാ​രം എ​ല്ലാ വ​ർ​ഷ​വും വി​ത​ര​ണം ചെ​യ്യു​ക. 25,001 രൂ​പ​യും, പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പ്ര​തി​ഭാ പു​ര​സ്കാ​രം.
വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള പ്ര​തി​ഭ​ക​ൾ​ക്ക് എ​ല്ലാ വ​ർ​ഷ​വും പ്ര​തി​ഭാ പു​ര​സ്കാ​രം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. വാ​ദ്യ​ക​ല​യ്ക്കു ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന​ക​ളും, സ​മ​ർ​പ്പ​ണ​വും പ​രി​ഗ​ണി​ച്ചാ​ണ് കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ​ക്ക് 2023 ലെ ​പ്ര​ഥ​മ ഹ​രീ​ത​കി പ്ര​തി​ഭാ പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഹ​രീ​ത​കി​ക്ക് വേ​ണ്ടി അ​ഞ്ചം​ഗ വി​ദ​ഗ്ധ സ​മി​തി​യാ​ണ് പു​ര​സ്കാ​രം നി​ശ്ച​യി​ച്ച​ത്.
ഈ ​വ​ർ​ഷ​ത്തെ ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു മാ​ർ​ച്ച് നാ​ലി​ന് ല​ക്കി​ടി ശ്രീ ​ശ​ങ്ക​രാ ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ന്ധ​ഹ​രീ​ത​കി സം​ഗീ​ത സ​ന്ധ്യ 2023 ച​ട​ങ്ങി​ൽ വ​ച്ച് ഗാ​യ​ക​ൻ മ​ധു ബാ​ല​കൃ​ഷ്ണ​ൻ, ഗാ​യി​ക ശ്വേ​ത മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ​ർ​പ്പി​ക്കും. ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി തെ​ക്കു​മം​ഗ​ലം ദേ​ശ​ത്തി​ന്‍റെ മേ​ള​പ്ര​മാ​ണി​യാ​ണ് അ​നി​യ​ൻ മാ​രാ​ർ.