കാ​രു​ണ്യ ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, January 31, 2023 12:52 AM IST
ക​രി​ന്പ: മു​ൻ മ​ന്ത്രി കെ.​എം മാ​ണി​യു​ടെ തൊ​ണ്ണൂ​റാം ജന്മദി​നം കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ന്പ​യി​ൽ ഉ​ള്ള തി​രു​കു​ടും​ബ ആ​ശ്ര​മം സ​ന്ദ​ർ​ശി​ച്ച് കാ​രു​ണ്യദി​ന സ​ഹാ​യം ന​ല്കി. കാ​രു​ണ്യ ദി​നം ക​രി​ന്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജീ​വ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ജോ​സ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റെ​ജി ജോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ മ​ത്താ​യി ഐ​ക്ക​ര, മി​നി​മോ​ൾ ജോ​ണ്‍, സം​സ്ഥാ​ന ക​മ്മി​റ്റി മെ​ന്പ​ർ ടി.​ആ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എം. സ​ന്തോ​ഷ്, റെ​നി രാ​ജ്, പി.​സു​രേ​ഷ്, ജോ​സ് പ​താ​ലി​ൽ, പ്രി​ൻ​സ്, ബ്രി​യൊ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.