അഗളി : ഷോളയൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 30 രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനം പുഷ്പാർച്ചന നടത്തി ആചരിച്ചു.
തുടർന്ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപനാഘോഷം നടത്തി.
മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ എം.കനകരാജ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് കെ.പി. സാബു ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സി. ഗാന്ധി പഞ്ചായത്ത് മെന്പർമാരായ അനിത, രുക്മണി, മുൻമണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, എം.എം. തോമസ്, ദേവരാജ്, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. മണികണ്ഠൻ സുബ്രഹ്മണി, കാളിദാസ്, അശോക്, മരുതത്താൾ, വെള്ളിങ്കിരി പങ്കെടുത്തു.
മലന്പുഴ : മഹാത്മാഗാന്ധി അനുസ്മരണവും ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി ദേശീയോദ്ഗ്രത്ഥന സംഗമവും നടത്തി.
മലന്പുഴ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്തക്കാട് ഗാന്ധി സ്ക്വയറിനു മുന്നിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. ശ്രീകുമാർ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ.എം. രവീന്ദ്രൻ ഉദ്ഘടനം നിർവഹിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട്, കെ.കെ. വേലായുധൻ, എ.ഷിജു, പി.നാച്ചിമുത്തു, എ.ഉണ്ണികൃഷ്ണൻ, എ.ശിവദാസ്, മുഹമ്മദലി, എസ്.ദേവദാസ്, എസ്.ഹേമലത, എ.മായൻ, പി.കമലാധരൻ, സി.വിജയൻ, ജോഷി, നിസാർ, ഹരിദാസൻ, ഷിജുമോൻ, എ.ജബാർ, അനിൽ, പ്രജീഷ്, ദേവൻ അക്കരക്കാട് തുടങ്ങിയവർ സംസാരിച്ചു.
ആലത്തൂർ : ഡിവൈഎഫ്ഐ ആലത്തൂരിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദലി ഷിഹാബ് അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ഷിബി കൃഷ്ണ, സിപിഎം ഏരിയ സെക്രട്ടറി സി.ഭവദാസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് ഹനീഫ സ്വാഗതവും ട്രഷറർ ജി അലേഷ്യസ് നന്ദിയും പറഞ്ഞു.
പാലക്കാട് : ഗാന്ധിജി ആഗ്രഹിച്ച മതേതര ഇന്ത്യ സംരക്ഷിക്കാൻ മതേതര ശക്തികളുടെ കൂട്ടായ്മ വളർത്തി എടുക്കുന്നതിൽ കോണ്ഗ്രസ് തികഞ്ഞ പരാജയമായിരുന്നെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എൻസിപി ജില്ലാ കമ്മിറ്റി പാലക്കാട് രക്ത സാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച മതനിരപേഷ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻസിപി ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
പാലക്കാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനാചരണവും ദേശീയോദ്ഗ്രഥന സംഗമവും സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ചടങ്ങ് മുതിർന്ന കോണ്ഗ്രസ് നേതാവ് മുൻ എംപി വി.എസ്.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.എ. തുളസി, കെ.എ. ചന്ദ്രൻ, പി. ബാലചന്ദ്രൻ, ജി. ശിവരാജൻ, സി. ബാലൻ, എസ്.കെ. അനന്തകൃഷ്ണൻ, പി. ബാലഗോപാൽ, പി.വി. രാജേഷ്, എ. രാമദാസ്, പി. നന്ദബാലൻ, സി. പ്രേംനവാസ്, ശാന്ത ജയറാം, മനോജ് ചീങ്ങനൂർ, പി.എച്ച്. മുസ്തഫ, കെ.എസ്. ജയഘോഷ്, ബി. ഇക്ബാൽ, പുത്തൂർ രാമകൃഷ്ണൻ, പി.ആർ. പ്രസാദ്, വിജയ ഹൃദയരാജ്, തോലന്നൂർ ശശിധരൻ, രാധാകൃഷ്ണൻ മുട്ടികുളങ്ങര, യു. അംബുജാക്ഷൻ എന്നിവർ പ്രസംഗിച്ചു.
പാലക്കാട്: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പ്രഫ. കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു.
കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ. ശിവരാമകൃഷ്ണൻ, എ. ഗോപിനാഥൻ, പി.പ്രീത, എം.എം. തോമസ്, പ്രഫ. എം. ഉണ്ണികൃഷ്ണൻ, മുൻസിപ്പൽ കൗണ്സിലർ ഷൈലജ, കാരയങ്കാട് ശിവരാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.