ക​ട ക​ത്തി​ന​ശി​ച്ച വ്യാ​പാ​രി​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി
Tuesday, January 31, 2023 12:51 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ട ക​ത്തി​ന​ശി​ച്ച വ്യാ​പാ​രി​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി. ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചി​ല സാ​മൂ​ഹി​ക വി​രു​ദ്ധ​ർ കാ​സി​മി​ന്‍റെ പെ​ട്ടി ക​ട തീ​വെ​ച്ചു ന​ശി​പ്പി​ച്ചി​രു​ന്നു. ക​ട പൂ​ർ​ണ്ണ​മാ​യും ക​ത്തി​ന​ശി​ച്ച് വ​ലി​യ നാ​ശ ന​ഷ്ട​മു​ണ്ടാ​യി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് കാ​സി​മി​ന് സ​ഹാ​യ ധ​നം ന​ല്കു​ക​യും മ​റ്റു വ്യാ​പാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ട പു​ന​ർ​നി​ർ​മ്മി​ച്ചു ന​ല്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ സ​ഹാ​യ​ധ​നം കാ​സി​മി​ന് കൈ​മാ​റി. നാ​ട്ടി​ലെ ക്ര​മ​സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രേ​യും അ​മ​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ജി​ല്ല പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​സി​ത് മു​സ്ലിം, ജ​ന സെ​ക്ര​ട്ട​റി ര​മേ​ഷ് പൂ​ർ​ണ്ണി​മ, ട്ര​ഷ​റ​ർ ജോ​ണ്‍​സ​ൻ, മ​ണ്ഡ​ലം ജ​ന. സെ​ക്ര​ട്ട​റി ഷ​മീം ക​രു​വ​ള്ളി, യൂ​ത്ത് വിം​ഗ് ജി​ല്ല പ്ര​സി​ഡ​ണ്ട് ഷ​മീ​ർ, ബേ​ബി ചാ​ക്കോ, സി​ബി, കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.