യു​വ​പ്ര​തി​ഭ​ക​ളു​ടെ ക​ലാ​സൃ​ഷ്ടി പ്ര​ദ​ർ​ശ​നം
Monday, January 30, 2023 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : എ​ച്ച്എ​ൻ​സി യൂ​ണി​വേ​ഴ്സി​റ്റി, ആ​ർ​കോം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​പ്ര​തി​ഭ​ക​ളു​ടെ ക​ലാ​സൃ​ഷ്ടി പ്ര​ദ​ർ​ശ​ന​ത്തി​ൽ പൊ​ള്ളാ​ച്ചി ഉ​ടു​മ​ല റോ​ഡ് ആ​രോ​ഗ്യ​മാ​ത മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ബെ​സ്റ്റ് ഇ​ന്നോ​വേ​ഷ​ൻ ഹ​ബ് അ​വാ​ർ​ഡ്, ബെ​സ്റ്റ് കൊ​മേ​ഴ്സ്യ​ലൈ​സി​ബി​ൾ അ​വാ​ർ​ഡ് എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ബ​ഷീ​ർ, ആ​യി​ഷ, ഹീ​ന, പ്ര​ക​ദീ​ഷ്, സാ​ൻ​വി, അ​ഫ്രീ​ദ, വി​ജേ​ഷ് ശ്രീ​ന​വ് എ​ന്നി​വ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്കിം​ഗ് സ്റ്റി​ക്ക്, ഗ്ലൗ​സ് തു​ട​ങ്ങി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
കൂ​ടാ​തെ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജീ​സ് മരിയയ്ക്ക്‌ വി​ഷ​ന​റി ലീ​ഡ​ർ (എ​ഡ്യു​ക്കേ​ഷ​ൻ) അ​വാ​ർ​ഡും ല​ഭി​ച്ചു. മും​ബൈ​യി​ൽ ന​ട​ന്ന ശാ​സ്ത്ര​മേ​ള​യി​ൽ അ​മേ​രി​ക്ക, ചൈ​ന, ജ​ർ​മ​നി, നെ​ത​ർ​ലാ​ൻ​ഡ്, തു​ട​ങ്ങി​യ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 350 ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മാ​യി ശാ​സ്ത്ര​മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കാ​നാ​യി എ​ത്തി​യി​രു​ന്ന​ത്.