പ്ര​ണ​വ് കൃ​ഷ്ണ​യ്ക്ക് ജന്മനാ​ടി​ന്‍റെ ആ​ദ​രം
Saturday, January 28, 2023 1:10 AM IST
ഒ​റ്റ​പ്പാ​ലം: ല​ക്ഷ്യം പി​ഴ​ക്കാ​തെ ശ​രം​തൊ​ടു​ത്ത് സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ പ്ര​ണ​വ് കൃ​ഷ്ണ​യ്ക്ക് ജന്മനാ​ടി​ന്‍റെ ആ​ദ​രം. മാ​ന​ന്ത​വാ​ടി​യി​ൽ വ​ച്ചു ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ആ​ർ​ച്ച​റി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സീ​നി​യ​ർ ബോ​യ്സ് റി​ക്ക​വ​ർ റൗ​ണ്ട് വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​ണ​വ് കൃ​ഷ്ണ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ​ത്. സ്വ​ർ​ണ തി​ള​ക്ക​വു​മാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​ണ​വി​നെ കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു.
കൂ​ന​ൻ​മ​ല കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​മോ​ദ​ന ച​ട​ങ്ങൊ​രു​ക്കി​യ​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കെ.​അ​നി​ൽ​കു​മാ​ർ, എ​സ്.​പി. ച​ന്ദ്ര​ഭാ​നു മാ​സ്റ്റ​ർ, വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​നു​മോ​ദ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ പ​ഠി​ക്കു​ന്ന പ്ര​ണ​വ് നെ​ടു​ങ്ക​ണ്ടം ജിവിഎ​ച്ച്എ​സ്​എ​സി ലെ ​ര​ണ്ടാം വ​ർ​ഷ ഒ​പ്റ്റി​ക്ക​ൽ ടെ​ക്നീ​ഷ്യ​ൻ വി​ദ്യാ​ർ​ഥി​യാ​ണ്. നാ​ഷ​ണ​ൽ ആ​ർ​ച്ച​റി സ്കൂ​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലേ​ക്കും പ്ര​ണ​വി​നെ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ക​ട​ന്പൂ​ർ കാ​ങ്ങ​ത്ത് സ​ന്തോ​ഷി​ന്‍റെ​യും സ്മി​ത​യു​ടെ​യും മ​ക​നാ​ണ് പ്ര​ണ​വ് കൃ​ഷ്ണ.