എ​ൻ.​ഹം​സ സ്മാ​ര​ക രാ​ഷ്ട്ര​സേ​വാ പു​ര​സ്കാ​രം പി.​മു​ഹ​മ്മ​ദ​ലി അ​ൻ​സാ​രി​ക്ക്
Thursday, January 26, 2023 12:37 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന എ​ൻ.​ഹം​സ​യു​ടെ സ്മ​ര​ണാ​ർ​ത്ഥം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ങ്ക​ര ഡി​വി​ഷ​ൻ ത​ല​ത്തി​ൽ അ​രി​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ.​ഹം​സ സ്മാ​ര​ക രാ​ഷ്ട്ര സേ​വാ പു​ര​സ്കാ​ര​ത്തി​ന് സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ പി.​മു​ഹ​മ്മ​ദ​ലി അ​ൻ​സാ​രി അ​ർ​ഹ​നാ​യി. 5001 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 11ന് ​കു​മ​രം​പു​ത്തൂ​ർ വ​ട്ട​ന്പ​ലം പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ സ​മ്മാ​നി​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ അ​റി​യി​ച്ചു.
സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് പ​രി​ച​ര​ണ​വും സാ​ന്ത്വ​ന​വും ന​ല്കു​ന്ന പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ട് കാ​ല​മാ​യി മു​ഹ​മ്മ​ദ​ലി അ​ൻ​സാ​രി സ​മ​ർ​പ്പി​ച്ച നി​സ്തു​ല​സേ​വ​ന​ത്തെ ആ​ദ​രി​ച്ചു​കൊ​ണ്ടാ​ണ് പു​ര​സ്കാ​രം ന​ല്കു​ന്ന​ത്.
കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി ഹൈ​സ്കൂ​ളി​ലെ റി​ട്ട. അ​ധ്യാ​പ​ക​നാ​യ അ​ൻ​സാ​രി രാ​ഷ്ട്രീ​യ രം​ഗ​ത്തും മ​ത സാ​മൂ​ഹി​ക മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ്.