ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ൽ
Wednesday, January 25, 2023 12:43 AM IST
കോ​യ​ന്പ​ത്തൂ​ർ : വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി വി​മാ​ന​യാ​ത്ര ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ.
ഷാ​ർ​ജ​യി​ൽ നി​ന്നും കോ​യ​ന്പ​ത്തൂ​രി​ൽ എ​ത്തി​യ യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.
ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​ൻ​വ​ർ ഹു​സൈ​ൻ (28) എ​ന്ന് വ്യ​ക്ത​മാ​യി.​
ത​യ്യ​ൽ​ക്കാ​ര​നാ​യ ഇ​യാ​ൾ അ​വി​നാ​സി​യി​ലു​ള്ള ബ​നി​യ​ൻ ക​ന്പ​നി​യി​ലാ​ണ് ആ​ദ്യം ജോ​ലി ചെ​യ്ത​ത്.
തു​ട​ർ​ന്ന് വ്യാ​ജ പാ​സ്പോ​ർ​ട്ട് എ​ടു​ത്ത് ഷാ​ർ​ജ​യി​ൽ ജോ​ലി​ക്ക് പോ​യി.
വി​ദേ​ശ​ത്ത് വേ​ണ്ട​ത്ര ശ​ന്പ​ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ വ്യാ​ജ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് വീ​ണ്ടും കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ​താ​യ​താ​യി​രു​ന്നു.
വ്യാ​ജ​പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ ബം​ഗ്ലാ​ദേ​ശി യു​വാ​വി​നെ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ബീ​ല​മേ​ട് പോ​ലീ​സി​ന് കൈ​മാ​റി. പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.