റേ​ഷ​ൻ​ക​ട​ വഴിയുള്ള പ​ച്ച​രി വി​ത​ര​ണത്തിൽ ! കാ​ർ​ഡു​ട​മ​ക​ളോ​ട് വ​ഞ്ച​ന : കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്)
Tuesday, January 24, 2023 1:50 AM IST
പാ​ല​ക്കാ​ട് : മൂ​ന്നു മാ​സം തു​ട​ർ​ച്ച​യാ​യി റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ പ​ച്ച​രി മാ​ത്രം വി​ത​ര​ണം ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം റേ​ഷ​ൻ​കാ​ർ​ഡു​ട​മ​ക​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​രോ​പി​ച്ചു. സാ​ധാ​ര​ണ പു​ഴു​ക്ക​ല​രി​യും വെ​ള്ള​രി​യും പ​ച്ച​രി​യു​മാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.

അ​ത് കാ​ർ​ഡു​ട​മ​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ പു​ഴു​ക്ക​ല​രി​ക്ക് പ​ക​രം പ​ച്ച​രി മാ​ത്രം വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി കാ​ർ​ഡു​ട​മ​ക​ളു​ടെ ക​ഞ്ഞി​കു​ടി മു​ട്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. ധ​ർ​ണ പാ​ർ​ട്ടി ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ർ​ട്ടി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ധ​ർ​ണയി​ലേ​ക്ക് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​ഡി. ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. ഉ​ല​ഹ​ന്നാ​ൻ, പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. കു​രു​വി​ള, വി.​അ​നി​ൽ​കു​മാ​ർ, പി.​ഒ. വ​ക്ക​ച്ച​ൻ,

എം.​എ​ൽ. ജാ​ഫ​ർ, കെ.​വി. സു​ദേ​വ​ൻ, ശ​ശി പി​രാ​യി​രി, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ജോ​ർ​ജ്ജ് ത​ടി​ക്കു​ള​ങ്ങ​ര, എ​സ്. ജ​യ​കൃ​ഷ്ണ​ൻ, കെ. ​ദേ​വ​ൻ, ഹം​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.