അപ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി റോ​ഡ് ന​വീ​ക​ര​ണം : പരാതിയുമായി വാഹനയാത്രക്കാർ
Tuesday, January 24, 2023 1:50 AM IST
ഷൊ​ർ​ണൂ​ർ: അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി റോ​ഡ് ന​വീ​ക​ര​ണം. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ എ​സ്എം​പി ജം​ഗ്ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള ഇ​രു​നൂ​റ്റ​ന്പ​ത് മീ​റ്റ​ർ ദൂ​ര​ത്താ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. പ്രധാന റോ​ഡി​ന്‍റെ നി​ര​പ്പു വ്യ​ത്യാ​സ​മാ​ണ് നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന പാ​ത​യി​ൽ ഭീ​തി ഉ​യ​ർ​ത്തു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ൽ ഏ​റെ ഭീ​ഷ​ണി​യു​ള്ള​ത്.

മ​റ്റു വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ടം ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഈ ​റോ​ഡ് സു​ര​ക്ഷി​ത​മ​ല്ല. പ്രധാന​പ്പെ​ട്ട​തും റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് കൂ​ടി​യാ​യ​ത് കൊ​ണ്ടും ഇ​തു​വ​ഴി രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഒ​ഴു​കു​ക​യാ​ണ്.

രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് ഏ​റെ അ​പ​ക​ട സാ​ധ്യ​ത​യു​യ​ർ​ത്തു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും, തെ​രു​വു​നാ​യ്ക്ക​ളു​ടേ​യും വി​ഹാ​ര​കേ​ന്ദ്രം കൂ​ടി​യാ​ണ് ഈ ​പാ​ത. ഇ​വ​യും വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

ഇ​തി​ന് പു​റ​മേ​യാ​ണ് റോ​ഡി​ന്‍റെ നി​ര​പ്പു വ്യ​ത്യ​സം കൂ​ടി വി​ല്ല​നാ​വു​ന്ന​ത്. പാ​ത​യു​ടെ ഒ​രു ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ച​തോ​ടെ മ​റു​ഭാ​ഗം താ​ഴു​ക​യും പാ​ത​യി​ൽ നി​ര​പ്പു വ്യ​ത്യാ​സം രൂ​പ​പ്പെ​ടു​ക​യും ആ​യി​രു​ന്നു. പാ​ത​യു​ടെ ര​ണ്ടു​ഭാ​ഗ​വും ടാ​റിംഗ് ന​ട​ത്തി ന​വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ നി​ല​വി​ലു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​യു​ക​യു​ള്ളു.

അ​തേ​സ​മ​യം പാ​ത പൂ​ർ​ണ​മാ​യും ന​വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ന​വീ​ക​ര​ണ പ്ര​വൃത്തി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.