മു​ത​ല​മ​ട​യി​ൽ ആ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്താ​ൻ പ​ട​ക്കം പൊ​ട്ടി​ച്ച യു​വാ​വി​നു പ​രി​ക്ക്
Saturday, December 10, 2022 1:08 AM IST
കൊ​ല്ല​ങ്കോ​ട് : മു​ത​ല​മ​ട​യി​ൽ ആ​ന​ക്കു​ട്ടം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത് തു​ര​ത്താ​ൻ പ​ട​ക്കം പൊ​ട്ടി​ച്ച യു​വാ​വി​ന്‍റെ വ​ല​തു കൈ​ക്ക്്് പ​രി​ക്കേ​റ്റു.
പ​ല​ക​പ്പാ​ണ്ടി, ചു​ക്കി​രി​യാ​ൽ, പൊ​ന്നു​ച്ചാ​മി​യു​ടെ മ​ക​ൻ പ്ര​തീ​ഷ് (22)നാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യ്ക്കാ​ണ് മൂ​ന്നു ആ​ന​ക​ൾ പ​ല​പ്പാ​ണ്ടി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്.
സ്ഥ​ല​ത്ത് 12 വീ​ടു​ക​ളു​ണ്ട്. ത​ക​ര വീ​പ്പ​യ​ടി​ച്ച് ബ​ഹ​ളം വ​ച്ചി​ട്ടും ആ​ന​പി​ന്തി​രി​യാ​തെ വീ​ടു​ക​ൾ​ക്കു സ​മീ​പം എ​ത്തു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന എ​ത്തു​ന്ന വ​ഴി​യി​ലേ​ക്ക് ഏ​റി​ഞ്ഞ​ത്. എ​ന്നാ​ൽ ക​ത്തി​ച്ച പ​ട​ക്ക​ത്തി​ൽ നി​ന്നു​ണ്ടാ​യ തീ​പ്പൊ​രി വീ​ണ് താ​ഴെ വ​ച്ചി​രു​ന്ന പ​ട​ക്കം പൊ​ട്ടി​യാ​ണ് പ്ര​തീ​ഷി​നു പ​രി​ക്കേ​റ്റ​ത്.
വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ചു​ക്ക​രി​യാ​ലി​ലെ​ത്തി പ്ര​തീ​ഷി​നെ ഉ​ട​ൻ ത​ന്നെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശുപ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്കി പി​ന്നീ​ട് വീ​ട്ടി​ലെ​ത്തി​ച്ചു.
ഈ ​സ്ഥ​ല​ത്ത് ആ​ഴ്ച​യി​ൽ ര​ണ്ടും മൂ​ന്നും ത​വ​ണ ആ​ന​ക​ൾ എ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. മു​ൻ കാ​ല​ങ്ങ​ളി​ൽ അ​ർ​ധ​രാ​ത്രി സ​മ​യ​ങ്ങ​ളി​ലെ​ത്തി നേ​രം പു​ല​രു​ന്പോ​ൾ തി​രി​ച്ചുപോ​വു​ന്ന ഇ​പ്പോ​ൾ ആ​ന​ക​ൾ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.