പാ​ല​പ്പ​ള്ള​ത്ത് വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച പ​തി​നൊന്ന​ര ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി
Wednesday, December 7, 2022 12:34 AM IST
ചി​റ്റൂ​ർ: വി​ൽ​പ്പ​ന​യ്ക്കാ​യി വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന പ​തി​നൊ​ന്ന​ര ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വി​നെ ചി​റ്റൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. വേ​ർ​കോ​ലി പാ​ല​പ്പ​ള്ളം ഫി​റോ​സ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്ഥ​ല​ത്ത് പ​തി​വാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.
ചി​റ്റൂ​ർ എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ മാ​ത്യു, എ​സ്ഐ മ​ഹേ​ഷ് കു​മാ​ർ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ദ്യം പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്്പ​ന​യ്ക്ക​തി​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ഉ​ണ്ടാ​വു​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.