അ​യ്യ​പ്പ​ൻ വി​ള​ക്ക് മ​ഹോ​ത്സ​വം ഇ​ന്നു മു​ത​ൽ
Wednesday, December 7, 2022 12:34 AM IST
വ​ണ്ടി​ത്താ​വ​ളം : അ​യ്യ​പ്പ​ൻ​കാ​വ് ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ​ൻ വി​ള​ക്ക് മ​ഹോ​ത്സ​വം ഇ​ന്നു മു​ത​ൽ തു​ട​ങ്ങും. രാ​വി​ലെ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ ന​ട​ക്കും. 12.30നു ​അ​ന്ന​ദാ​നം ഉ​ണ്ടാ​വും. വൈ​കീ​ട്ട് ഏ​ഴ​ര​ക്ക് ചാ​ക്യാ​ർ​കൂ​ത്തും ന​ട​ക്കും. നാ​ളെ രാ​ത്രി എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം അ​ക്ഷ​യ​ശ്രീ​യു​ടെ മ​ഹാ​കാ​ലേ​ശ്വ​ര​ൻ ബാ​ലെ, ഒ​ൻ​പ​തി​ന് വൈ​കീ​ട്ട് നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ഉ​ണ്ടാ​വും.
പ​ത്തി​നാ​ണ് അ​യ്യ​പ്പ​ൻ വി​ള​ക്കാ​ഘോ​ഷം. രാ​വി​ലെ ഒ​ൻ​പ​തി​ന് അ​ഭി​ലാ​ഷ് മാ​രാ​രു​ടെ പ​ഞ്ചാ​രി​മേ​ളം,ഗ​ജ​വീ​രന്മാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ന്ദി​യോ​ട് മാ​രി​യ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും മു​ല്ല എ​ഴു​ന്നെ​ള്ള​ത്തു് ന​ട​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് താ​ല​പ്പൊ​ലി, വ​ണ്ടി​വേ​ഷം, പ്രാ​ചീ​ന​കാ​ല​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യോ​ടൊ​പ്പം പാ​ല​ക്കൊ​ന്പ് എ​ഴു​ന്നെ​ള്ള​ത്ത്, രാ​ത്രി നൃ​ത്ത​പ​രി​പാ​ടി​ക​ൾ, രാ​ത്രി പ​ത്തി​ന് അ​യ്യ​പ്പ​ൻ​പാ​ട്ട്, പു​ല​ർ​ച്ചെ ഗു​രു​തി​പൂ​ജ​യോ​ടെ അ​യ്യ​പ്പ​ൻ വി​ള​ക്കു​ത്സ​വം സ​മാ​പി​ക്കും. എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക്അ​ന്ന​ദാ​നം ഉ​ണ്ടാ​വു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.