കോ​ണ്‍​ഗ്ര​സി​ൽ ​നി​ന്ന് നീ​ക്കം ​ചെ​യ്തു
Wednesday, December 7, 2022 12:34 AM IST
പാ​ല​ക്കാ​ട്: വ​ല്ല​പ്പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ന​ട​പ​ടി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ഷ്റ​ഫ്, പ​ട്ടാ​ന്പി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ വി​ജ​യ​കു​മാ​ർ, ഓ​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ഗോ​പ​കു​മാ​ർ എ​ന്നി​വ​രെ കോ​ണ്‍​ഗ്ര​സ് പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ അ​റി​യി​ച്ചു.

ടി.​കെ.​സി. വ​ടു​ത​ല ജന്മ​ശ​താ​ബ്ദി ആ​ഘോ​ഷം

പാ​ല​ക്കാ​ട്: സാ​ഹി​ത്യ​കാ​ര​നാ​യ ടി.​കെ.​സി. വ​ടു​ത​ല​യു​ടെ ജന്മശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. 16ന് ​രാ​വി​ലെ പ​ത്തി​ന് ചി​റ്റൂ​ർ ഗ​വ. കോ​ള​ജി​ൽ ന​ട​ക്കു​ന്ന ജന്മ​ശ​താ​ബ്ദി ആ​ഘോ​ഷം എ​ഴു​ത്തു​കാ​ര​ൻ മു​ണ്ടൂ​ർ സേ​തു​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ചി​റ്റൂ​ർ ഗ​വ.​ കോ​ള​ജ് പ്രി​ൻ​സി​പ്പൽ വി.​കെ.​ അ​നു​രാ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​ രാ​ജീ​വ്കു​മാ​ർ, എ​ൽ.​വി.​ ഹ​രി​കു​മാ​ർ, ച​ന്ദ്ര​ഹാ​സ​ൻ വ​ടു​ത​ല, ശ​ര​ത്ബാ​ബു ത​ച്ച​ന്പാ​റ, ടി.​ ശ്രീ​വ​ത്സ​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും. തു​ട​ർ​ന്ന് ടി.​കെ.​സി. വ​ടു​ത​ല​യു​ടെ കൃ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റി​ൽ ഡോ.​സി. ഗ​ണേ​ഷ്, സു​ധീ​ർ പ​ര​മേ​ശ്വ​ര​ൻ, എം.​ബി.​ മ​നോ​ജ്, പ്ര​സാ​ദ് കാ​ക്ക​ശേരി തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.