കാ​ട്ടാ​ന ശ​ല്യം: ക​ര​ടി​യോ​ട് ഇ​ര​ട്ട​വാ​രി മേ​ഖ​ല​ക​ളി​ൽ എ​ട്ട് വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കും
Wednesday, December 7, 2022 12:34 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​വി​ഴാം​കു​ന്ന് ക​ര​ടി​യോ​ട് ഇ​ര​ട്ട​വാ​രി മേ​ഖ​ല​ക​ളി​ൽ എ​ട്ടു വാ​ച്ച​ർ​മാ​രെ ഉ​ട​ൻ നി​യ​മി​ക്കാ​ൻ കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന ജ​ന​ജാ​ഗ്ര​ത സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ക​ര​ടി​യോ​ട് ഇ​ര​ട്ട​വാ​രി ര​ണ്ട് കി​ലോ​മീ​റ്റ​റി​നി​ട​യി​ൽ അ​ര കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ൽ ര​ണ്ടു വാ​ച്ച​ർ​മാ​രെ വീ​തം നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം.
ആ​ന​ക​ൾ ഇ​റ​ങ്ങു​ന്ന വി​വ​രം അ​റി​ഞ്ഞാ​ൽ ദ്രു​ത​ഗ​തി​യി​ൽ ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കും. നാ​ട്ടു​കാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​മേ​ഖ​ല​യി​ലെ എ​ല്ലാ വൈ​ദ്യു​ത തൂ​ണു​ക​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ക​ച്ചേ​രി​പ്പ​റ​ന്പി​ൽ നി​ന്നും തോ​ട്ട​പ്പാ​യി ഭാ​ഗ​ത്തേ​ക്കു വ​ന​ത്തി​ന​ക​ത്ത് കൂ​ടി റോ​ഡു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും 60 മീ​റ്റ​റോ​ളം വീ​തി​യി​ൽ കാ​ടു​വെ​ട്ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ്ര​ഖ്യാ​പി​ച്ച ഹാ​ഗിം​ഗ് ഫെ​ൻ​സിം​ഗ് ന​ട​പ്പി​ലാ​ക്കാ​നും ജ​ന​ജാ​ഗ്ര​ത സ​മി​തി തീ​രു​മാ​നി​ച്ചു. കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ക്ക​ര ജ​സീ​ന അ​ധ്യ​ക്ഷ​യാ​യി.
ഫോ​റ​സ്റ്റ് റെ​യി​ഞ്ച് ഓ​ഫീ​സ​ർ എ​ൻ.​സു​ബൈ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ നൂ​റു​ൽ സ​ലാം, നി​ജോ വ​ർ​ഗീ​സ്, റ​ഫീ​ന മു​ത്ത​നി​ൽ, ക​ല്ല​ടി അ​ബൂ​ബ​ക്ക​ർ, രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ടി. അ​ബ്ദു​ള്ള, റ​ഷീ​ദ് പു​ളി​ക്ക​ൽ, ഒ.​ അ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.