അ​ട​യ്ക്കാ മോ​ഷ​ണം പി​ടി​കൂ​ടി നാ​ട്ടു​കാ​ർ; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, December 7, 2022 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: അ​ട​ക്ക മോ​ഷ​ണം ക​യ്യോ​ടെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ. ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. ക​ണ്ണൂ​ർ പി​ണ​റാ​യി സ്വ​ദേ​ശി ക​ണ്ട​ത്തി​ൽ സ​ത്യ​ൻ (43), പാ​ല​ക്കാ​ട് പെ​രി​ങ്ങോ​ട് സ്വ​ദേ​ശി ആ​ന​ക്ക​ല്ലി​ൽ മു​ഹ​യു​ദ്ധീ​ൻ ഫൈ​സ​ൽ (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്. ശ​ബ്ദം കേ​ട്ട് തൊ​ട്ട​ടു​ത്ത് ഫു​ട്ബോ​ൾ കാ​ണു​ന്ന യു​വാ​ക്ക​ൾ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​വ​ർ ര​ണ്ടു പേ​രും അ​ട​യ്ക്ക മോ​ഷ്ടി​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ച യു​വാ​ക്ക​ൾ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. തോ​ട്ടം ഉ​ട​മ അ​ബ്ദു​ള്ള​യേ​യും ഫോ​ണി​ൽ വി​ളി​ച്ച് സ്ഥ​ല​ത്തെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ര​ണ്ടു​പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. പ​തി​നാ​ലാ​യി​രം രൂ​പ വി​ല വ​രു​ന്ന അ​ട​യ്ക്ക ഇ​വ​ർ മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​ര​ക്കു​ലോ​റി ജീ​വ​ന​ക്കാ​രാ​യ ഇ​വ​ർ ലോ​ഡ് ഇ​റ​ക്കി​യ​തി​നു ശേ​ഷം തി​രി​ച്ചു പോ​കു​ന്പോ​ൾ ക​വു​ങ്ങി​ൻ തോ​ട്ട​ങ്ങ​ളു​ടെ അ​ടു​ത്ത് വാ​ഹ​നം നി​ർ​ത്തി അ​ട​യ്ക്ക പ​റി​ച്ച് ലോ​റി​യി​ൽ കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ക​യാ​ണ് പ​തി​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ട്ടു​കാ​രും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ. ജ​സ്റ്റി​നും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.