ഫെ​ഡ​റ​ൽ ബാങ്ക് -കി​ഫ് ഉ​ത്സ​വ് പ​ത്തി​ന്
Wednesday, December 7, 2022 12:31 AM IST
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ഇ​ൻ​ഡ​സ്ട്രീ​സ് ഫോ​റ​വും ഫെ​ഡ​റ​ൽ ബാ​ങ്കും സം​യു​ക്ത​മാ​യി സ​ഹ​ക​രി​ച്ച് പ​ത്തി​ന് കോ​സ്മോ​പൊ​ളി​റ്റ​ൻ ക്ല​ബ്ബി​ൽ ഫെ​ഡ​റ​ൽ ബാങ്ക് -കി​ഫ് ഉ​ത്സ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഫോ​റം പ്ര​സി​ഡ​ന്‍റ് കെ.പി. ഖാ​ലി​ദ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​ത്രി 10 വ​രെ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ചവ​ച്ച സം​രം​ഭ​ക​ർ​ക്കും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.
മ​ന്ത്രി എം.ബി. രാ​ജേ​ഷ്, മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.എ​സ്. മ​ണി, ഫെ​ഡ​റ​ൽ ബാങ്ക് ക​ണ്‍​ട്രി ഹെ​ഡ് ക​പ്പി​ൽ ഭ​ട്ടി​യ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. തു​ട​ർ​ന്ന് സം​ഗീ​തജ്ഞ​ൻ അ​നൂ​പ് ശ​ങ്ക​ർ ഒ​രു​ക്കു​ന്ന സം​ഗീ​ത നി​ശ​യും ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ് കു​മാ​ർ, ജ​നറൽ സെ​ക്ര​ട്ട​റി ആ​ർ. കി​ര​ണ്‍​കു​മാ​ർ, ഫെ​ഡ​റ​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​ജി. റെ​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.