ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​പ്പി​ലാ​ക്കും
Tuesday, December 6, 2022 12:30 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട്ടി​ൽ ആ​ദ്യ​മാ​യി ഇ​ന്‍റ​ലി​ജ​ന്‍റ് ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം പ​ദ്ധ​തി കോ​യ​ന്പ​ത്തൂ​രി​ൽ ന​ട​പ്പി​ലാ​ക്കു​ന്നു. സോ​ഷ്യ​ൽ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി പ​ദ്ധ​തി പ്ര​കാ​രം സി​റ്റി പോ​ലീ​സ്, ജി​ല്ലാ ഭ​ര​ണ​കൂ​ടം, മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നീ 3 വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്ക് നാ​ല് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ എ​ട്ടു​കോ​ടി രൂ​പ ന​ല്​കി.
ബാ​ക്കി 12 കോ​ടി റോ​ഡ് സു​ര​ക്ഷാ ഫ​ണ്ടി​ൽ നി​ന്ന് ന​ല്കും.
നി​ല​വി​ൽ 42 ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളാ​ണ് ന​ഗ​ര​ത്തി​ലു​ള്ള​ത്. 20 സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി പു​തി​യ സി​ഗ്ന​ലു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​തൂ​ണു​ക​ളി​ൽ ക്യാ​മ​റ​ക​ളും മൈ​ക്കു​ക​ളും സ്പീ​ക്ക​റു​ക​ളും ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്.
പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ്, ജി​ല്ലാ ക​ള​ക്ട​ർ ഓ​ഫീ​സ്, മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളു​മാ​യി ഈ ​സി​ഗ്ന​ൽ പോ​ളു​ക​ൾ ബ​ന്ധി​പ്പി​ക്കും. പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ക​ള​ക്ട​ർ, കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​ർ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്ന് മൈ​ക്ക് വ​ഴി ഉ​ത്ത​ര​വു​ക​ൾ ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.
ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ച്ച 1400 അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ളും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധി​പ്പി​ക്കും. 1,400 അ​ത്യാ​ധു​നി​ക ഫേ​സ് റെ​ക്ക​ഗ്നി​ഷ​ൻ സോ​ഫ്റ്റ്് വെയ​ർ സ​ജ്ജീ​ക​രി​ക്കും.
ഇ​തി​ലൂ​ടെ ക​ണ്‍​ട്രോ​ൾ റൂ​മി​ലു​ള്ള വ്യ​ക്തി​ക്ക് റോ​ഡി​ലൂ​ടെ പോ​കു​ന്ന​വ​രെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​കും.
ഈ ​പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ളു​പ്പ​മാ​കു​മെ​ന്നും കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വി​വി​ധ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​തി​ന​കം 24,000 "സി​സി​ടി​വി’ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.